ജന്മഭൂമി ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്’ സപ്തംബര്‍ 18 മുതല്‍ 20വരെ

ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവ് സെപ്ത്ബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സെപ്ത്ബര്‍ 18ന് ഉച്ചയ്ക്ക് 1.30ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 19ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും. മൂന്നുദിവസങ്ങളിലെ 11 സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും വിദഗദ്ധരും ഗവേഷകരും കോണ്‍ക്ലേവില്‍ ചര്‍ച്ചകള്‍ നയിക്കും.
സപ്തംബര്‍ 18ന് രാവിലെ 9.30ന് ആദ്ധ്യാത്മ രാമായണവും മലയാള പാരമ്പര്യങ്ങളും, 11ന് രാമന്റെ ആഗോള സ്വീകാര്യതയും അതിന്റെ പശ്ചാത്തലവും, ഉച്ചയ്ക്ക് 2.30ന് തെലുങ്ക്, കന്നഡ രാമായണ പാരമ്പര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണ സെഷനുകള്‍ നടക്കും. വൈകിട്ട് 5ന് സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക സായാനം. കാസര്‍ഗോഡ് യക്ഷഗാന സംഘത്തിന്റെ ശിവശങ്കര ദിവാനയും 15 അംഗ ങ്ങളും ‘രാവണ വധം’ യക്ഷഗാനം അരങ്ങിലെത്തിക്കും. തുടര്‍ന്ന്
യധുകൃഷ്ണന്‍ സംവിധാനം ചെയ്ത സംസ്‌കൃത സിനിമ ഭഗവദ്ജ്ജുഗം പ്രദര്‍ശിപ്പിക്കും. സപ്തംബര്‍ 19ന് രാമന്റെ ലോകവും ലോകത്തിന്റെ രാമനും എന്ന പ്രമേയത്തിലാണ് സെഷനുകള്‍. രാവിലെ 9.30ന് തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ, 10.30ന് രാമകഥയിലെ ഭാരതീയ ആദര്‍ശങ്ങളും അവയുടെ ആഗോള സ്വാധീനവും, ഉച്ചയ്ക്ക് 2ന് ദക്ഷിണേഷ്യയിലെ രാമകഥ, 3.30 കമ്പരാമായണം- തമിഴ് ക്ലാസിക്കല്‍ പാരമ്പര്യം, 4.45ന് പ്രകടന കലകളിലെ രാമകഥ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. തുടര്‍ന്ന് കലാമണ്ഡലം ഗിരീഷും സംഘവും ‘രാമപട്ടാഭിഷേകം’ കഥകളി അവതരിപ്പിക്കും. സപ്തംബര്‍ 20ന് ഭാരതത്തിലുടനീളം രാമകഥയും പ്രാദേശിക ആവിഷ്‌കാരങ്ങളും എന്ന പ്രമേയത്തിലാണ് പരിപാടികള്‍.രാവിലെ 9.30ന് ഉത്തര ഹിമാലയ മേഖലയിലെ രാമകഥ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, 11ന് ഹിന്ദി പ്രദേശങ്ങളിലെ രാമകഥാ പാരമ്പര്യം, ഉച്ചയ്ക്ക് 1.30 വടക്കുകിഴക്കന്‍ ഇന്ത്യയിലെ രാമകഥ എന്നീ സെഷനുകളും നടക്കും. വൈകിട്ട് 3ന് രാമകഥാ പാരമ്പര്യങ്ങളുടെ സമന്വയം എന്ന വിഷയത്തില്‍ സമാപന സമ്മേളനം നടക്കും.
കോണ്‍ക്ലേവിന്റെ ഭാഗമായി സംവാദം, ക്വിസ്, രാമകഥ ട്രെയില്‍ ക്യാമ്പസ് ട്രഷര്‍ ഹണ്ട്, ഡിസൈന്‍ ചലഞ്ച് എന്‍ജിനീയറിങ് വിസ്ഡം ഓഫ് ഏന്‍ഷ്യന്റ് ഭാരത്, എഐ ആന്റ്ഡിജിറ്റല്‍ ഹെറിറ്റേജ് ലാബ്, കേസ് സ്റ്റഡി മത്സരം ‘രാമരാജ്യം: എ ഗവണന്‍സ് മോഡല്‍’, രാമായണ ടൂറിസം ഐഡിയത്തോണ്‍ ‘റിവൈവല്‍ ഓഫ് ദ രാമകഥ സര്‍ക്യൂട്ട്’, ലീഡര്‍ഷിപ്പ് ഡയലോഗ്, പോസ്റ്റര്‍ പ്രസന്റേഷന്‍ & എക്‌സിബിഷന്‍, ഷോര്‍ട്ട് ഫിലിം/ഡോക്യുമെന്ററി മത്സരം, രാമായണ ഹെറിറ്റേജ് ഫോട്ടോഗ്രഫി/റീല്‍സ് മത്സരം തുടങ്ങി ഫ്‌ളാഗ്ഷിപ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ക്ലേവിലും ഫ്‌ളാഗ്ഷിപ്പിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സെപ്ത്ബര്‍ 18 മുതല്‍ 20 വരെ വേദിയില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്താം. സ്‌പോട്ട് രജിസ്ട്രേഷന്‍ വഴി പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് -94477 63828 (രജിസ്ട്രേഷന്‍), ഡോ.കെആര്‍എന്‍ അശ്വിനി 9493952288 (ഫ്‌ളാഗ്ഷിപ് ഈവന്റ്)

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു