സംസ്ഥാന ട്രാംപൊളിൻ, റിത്മിക് ജിംനാസ്റ്റിക്‌സ്: 14 സ്വർണ്ണവുമായി എറണാകുളം ജില്ലയ്ക്ക് മികച്ച നേട്ടം

തലശ്ശേരി :  തലശ്ശേരി സായ് (SAI) സെന്ററിൽ വച്ച് നടന്ന 61-ാമത് സംസ്ഥാന ട്രാംപൊളിൻ ജിംനാസ്റ്റിക്സ് ആൻഡ് റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് 2026–27-ൽ എറണാകുളം ജില്ലയ്ക്ക് വൻ വിജയം. 14 സ്വർണം, 13 വെള്ളി, 13 വെങ്കലം ഉൾപ്പെടെ ആകെ 40 മെഡലുകൾ നേടിയാണ് എറണാകുളം താരങ്ങൾ തിളങ്ങിയത്. വൈറ്റില ഹൈഫ്ലൈ ജിംനാസ്റ്റിക്സ് അക്കാദമിയിലെ മിലൻ ഈശ്വർ (മിനി വിഭാഗം), നിധി കൃഷ്ണ (സബ് ജൂനിയർ), വൈറ്റില അക്കാദമി പരിശീലകൻ യദു രാജ് (സീനിയർ വിഭാഗം) എന്നിവർ ട്രാംപൊളിൻ വിഭാഗത്തിൽ സ്വർണ്ണം നേടി. കളമശ്ശേരി ബ്ലാറ്റർ ജിംനാസ്റ്റിക്സ് അക്കാദമിയുടെ കീഴിൽ മത്സരിച്ച റിത്മിക് ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ സബ് ജൂനിയർ താരം ശ്രുതി മഹാദേവ്, ജൂനിയർ താരം അദിത്രി അരുൺ പിള്ളൈ എന്നിവർ 4 സ്വർണ്ണം വീതവും കേഡറ്റ് താരം എവലിൻ അന്ന പോൾ 2 സ്വർണ്ണവും സ്വന്തമാക്കി. കായികതാരങ്ങളുടെയും പരിശീലകരുടെയും ഈ മികച്ച പ്രകടനം ജില്ലയിലെ ജിംനാസ്റ്റിക്സ് മേഖലയ്ക്ക് വലിയ അഭിമാനമായി മാറി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു