സെന്‍ഹൈസര്‍ മൊമെന്റം 5 സീരീസ് അവതരിപ്പിച്ചു

കൊച്ചി: ഓഡിയോ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ സെന്‍ഹൈസര്‍ ഏറ്റവും പുതിയ ‘മൊമെന്റം 5 വയര്‍ലെസ്’, ‘മൊമെന്റം ട്രൂ വയര്‍ലെസ് 5’ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 39,990 രൂപയും 29,990 രൂപയുമാണ് ഈ പ്രീമിയം ഓഡിയോ ഉപകരണങ്ങളുടെ വില. പ്രീ-ഓര്‍ഡര്‍ വഴി ഇവ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 5,990 രൂപ വിലമതിക്കുന്ന സെന്‍ഹൈസര്‍ ബിറ്റിഡി 600 ബ്ലൂടൂത്ത് ഡോംഗിള്‍ സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ 1 മുതല്‍ രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളില്‍ ഇവ വില്‍പ്പനയ്ക്കെത്തും.

അത്യാധുനിക സവിശേഷതകളോടെയെത്തുന്ന മൊമെന്റം 5 വയര്‍ലെസ് ഹെഡ്ഫോണില്‍ എച്ച്ഡി 600-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 42എംഎം ഡ്രൈവറുകള്‍, ഡോള്‍ബി അറ്റ്മോസ് സ്‌പേഷ്യല്‍ ട്രാക്കിംഗ്, മെച്ചപ്പെടുത്തിയ 8-മൈക്രോഫോണ്‍ ഹൈബ്രിഡ് എഎന്‍സി, ഒറ്റച്ചാര്‍ജില്‍ 57 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒതുക്കമുള്ള രൂപത്തിലുള്ള മൊമെന്റം ട്രൂ വയര്‍ലെസ് 5 ഇയര്‍ബഡുകളില്‍ 24-ബൈറ്റ്‌ന96 ഹെര്‍ട്‌സ്  ഹൈ-റെസ് ഓഡിയോ, ബ്ലൂടൂത്ത് 6.0, അഡാപ്റ്റീവ് ഹൈബ്രിഡ് എഎന്‍സി, എഐ സ്പീച്ച് എന്‍ഹാന്‍സ്മെന്റ് എന്നിവ നല്‍കിയിട്ടുണ്ട്. രണ്ട് മോഡലുകളിലും ഉപയോക്താക്കള്‍ക്ക് സ്വയം മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററികള്‍ നല്‍കിയിരിക്കുന്നത് ഇവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു.

ഉയര്‍ന്ന നിലവാരമുള്ള ശബ്ദാനുഭവവും പരിസ്ഥിതി ഉത്തരവാദിത്തവും ഒരുപോലെ ഉറപ്പാക്കുന്നതാണ് സെന്‍ഹൈസറിന്റെ പുതിയ മൊമെന്റം സീരീസ് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മികച്ച എര്‍ഗണോമിക് ഡിസൈന്‍, പ്ലാസ്റ്റിക് രഹിത പാക്കേജിംഗ്, ക്വിക്ക് ചാര്‍ജിംഗ് സൗകര്യം എന്നിവയും ഈ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്. വര്‍ഷങ്ങളോളം തടസ്സമില്ലാത്ത ശ്രവണാനുഭവം നല്‍കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ പുതിയ ഓഡിയോ ഉപകരണങ്ങള്‍ സംഗീത പ്രേമികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു