കൊച്ചി: മൊബൈൽ വീഡിയോ എഡിറ്റിങ് കൂടുതൽ എളുപ്പവും പ്രൊഫഷണലുമാക്കാൻ അഡോബി പ്രീമിയർ ആൻഡ്രോയിഡിലും ലഭ്യമാക്കി. സൗജന്യമായി ലഭിക്കുന്ന ആപ്പ് വഴി വീഡിയോകൾ എഡിറ്റ് ചെയ്യാനും 4കെ വരെ വീഡിയോകൾ എക്സ്പോർട്ട് ചെയ്യാനും കഴിയും. എന്ഹാൻസ് ഓഡിയോ, ഫ്രെയിം-അക്യുറേറ്റ് എഡിറ്റിങ്, മൾട്ടി-ട്രാക്ക് ടൈംലൈൻ തുടങ്ങിയ ഫീച്ചറുകൾ ആപ്പിലുണ്ട്. വീഡിയോ, സംഗീതം, വോയ്സ് ഓവർ, ടെക്സ്റ്റ്, ഇഫക്റ്റുകൾ എന്നിവ ഒരുമിച്ച് ചേർക്കാനും ക്രിയേറ്റർ-മെയ്ഡ് ടെംപ്ലേറ്റുകൾ ഉപയോഗിക്കാനും സാധിക്കും. അഡോബിയുടെ ഫയർഫ്ലൈ അടിസ്ഥാനമാക്കിയുള്ള ജനറേറ്റീവ് എഐ ഫീച്ചറുകളും ലഭ്യമാണ്. പരസ്യങ്ങളും വാട്ടർമാർക്കും ഇല്ലാത്ത അനുഭവമാണ് ആപ്പ് നൽകുന്നത്. ആൻഡ്രോയിഡ് 13 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പും കുറഞ്ഞത് 5 ജിബി റാമുമുള്ള ഉപകരണങ്ങളിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് ലഭ്യമാണ്.

