ഫുഡ്‌ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന്‍ പിച്ചത്തോണ്‍ ‘ബേക്ക് നെക്സ്റ്റ്’ ഒക്ടോബര്‍ല 10-ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചി : പന്ത്രണ്ടായിരത്തിലധികം ബേക്കറി ഉടമകള്‍ അംഗങ്ങളായുള്ള ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) ബേക്കറി മേഖലയിലെ പുതിയ രീതികളും നൂതന ടെക്നോളജികളും പുത്തന്‍ ആശയങ്ങളും പരിചയപ്പെടുത്താനായി സംഘടിപ്പിക്കുന്ന ആറാമത് ബിടുബി ‘ബേക്ക് എക്സ്പോ 2026’ അങ്കമാലി അഡ്ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 9,10,11 തീയതികളിലായി നടക്കും.
എക്‌സ്‌പോയുടെ ഉദ്ഘാടനം ഒമ്പതാം തിയതി രാവിലെ 11-ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. ബേക്ക് കെയര്‍ ഫൗണ്ടേഷന്റെ കൂപ്പണ്‍ പ്രകാശനം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എംപി നിര്‍വഹിക്കും.
എക്‌സ്‌പോയുട രാണ്ടാം ദിനം ബേക്കറി മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഫുഡ്‌ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന്‍ പിച്ചത്തോണ്‍ ‘ബേക്ക് നെക്സ്റ്റ്’രാവിലെ 10.30ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി കെ.ബാബു മുഖ്യാതിഥിയാകും.
ഫുഡ്, ബേക്കറി മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരഭകര്‍ക്കും തങ്ങളുടെ പക്കലുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാണ് ബേക്ക് ഇന്നൊവേഷന്‍ പിച്ചത്തോണ്‍. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വനിത, ശിശുക്ഷേമ മന്ത്രി അഡ്വ.ബിന്ദു കൃഷ്ണ അവാര്‍ഡ് സമ്മാനിക്കും.
1883 ഡിസംബര്‍ 20-ന് തലശ്ശേരിയില്‍ ആദ്യമായി കേക്ക് നിര്‍മ്മിച്ച് ബേക്കറി ബിസിനസ്സിന് കേരളത്തില്‍ തുടക്കമിട്ട മാമ്പുളളി ബാപുവിന്റെ പാത പിന്‍തുടര്‍ന്നെത്തിയ ബേക്കറി ഉടമകളുടെ പിന്‍തലമുറക്കാരുടെ കൂട്ടായ്മയായ സ്മാര്‍ട്ടി ടീമിന്റെ സമ്മേളനം എക്‌സ്‌പോയുടെ മൂന്നാം ദിവസമായ 11-ന് രാവിലെ 10.30ന് എറണാകുലം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും. സ്മാര്‍ട്ട് ടീം സംസ്ഥാന പ്രസിഡന്റ് നിവേദ് നാഥ് അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം സംരംഭകര്‍ എക്‌സ്‌പോ സന്ദര്‍ശിക്കുമെന്ന് ബേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍,വിജേഷ് വിശ്വനാഥ്,എ നൗഷാദ്,ജില്ലാ പ്രസിഡന്റ് വി പി അബ്ദുല്‍ സലീം,വി എസ് ശിവദാസ്,സരുണ്‍ എന്നിവര്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

