കൊച്ചി : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍സ് അസ്സോസിയേഷന്‍ എറണാകുളം സിറ്റി യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമവും, ഓണാഘോഷവും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സിറ്റി യൂണിറ്റ് പ്രസിഡന്റ് ഡോ.ഷാജി പോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ബിന്ദു മാധവ്, സിറ്റി യൂണിറ്റ് ജനറല്‍ സെക്രട്ടറി ഡോ. കെ.സുന്ദരം, ട്രഷറര്‍ ബി.എം. സലിം, ജെയിംസ് ജോസ്, ഷാജി ടെമ്പിള്‍, പോള്‍ ഡേവിസ്, ജസ്റ്റിന്‍ കോയിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

