ത്രിരാഷ്ട്ര നാവിക അഭ്യാസം ‘ഇബ്സാമാർ IX 2026’-ൽ പങ്കെടുക്കാൻ ‘ഐ.എൻ.എസ് തർകാഷ്’ ദക്ഷിണാഫ്രിക്കയിലെത്തി

കൊച്ചി:  ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ നാവികസേനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇബ്സാമാർ IX’ (IBSAMAR IX 2026) എട്ടാമത് പതിപ്പ് നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ‘ഐ.എൻ.എസ് തർകാഷ്’ ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യാ-ബ്രസീൽ-സൗത്ത് ആഫ്രിക്ക (IBSA) കൂട്ടായ്മയ്ക്ക് കീഴിൽ 2008 മുതൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരുന്ന ഈ സംയുക്ത സൈനിക അഭ്യാസം സമുദ്ര സുരക്ഷ, പരസ്പര സഹകരണം, സൈനിക തന്ത്രങ്ങളുടെ കൈമാറ്റം എന്നിവ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

‘ഒരുമിച്ച് ശക്തമായ സമുദ്ര ഭാവിയിലേക്ക്’ (Stronger Together Towards a Shared Future in the Maritime Domain) എന്നതാണ് ഇത്തവണത്തെ പ്രമേയം. സർഫസ് വാർഫെയർ, ആന്റി-എയർ വാർഫെയർ, ആന്റി-സബ്‌മറൈൻ പ്രവർത്തനങ്ങൾ, ആന്റി-പൈറസി (കടൽക്കൊള്ള വിരുദ്ധ) ദൗത്യങ്ങൾ, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടങ്ങിയ സങ്കീർണ്ണമായ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തർകാഷ്, ചേതക് ഹെലികോപ്റ്ററിനൊപ്പമാണ് അഭ്യാസത്തിൽ അണിനിരക്കുന്നത്. ബ്രസീലിന്റെ ‘ബി.എൻ.എസ് ബറോസോ’ (BNS Barroso), ദക്ഷിണാഫ്രിക്കയുടെ ‘എസ്.എ.എസ് അമതോള’, സബ്‌മറൈനായ ‘എസ്.എ.എസ് മന്താത്തിസി’ എന്നിവയും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു