സായുധ സേനയ്ക്കായി ഇന്ത്യൻ ആർമി ‘ഭാരത് റൈസ്’ പുറത്തിറക്കി; എഫ്.സി.ഐയുമായി നിർണായക കരാർ ഒപ്പുവെച്ചു

 കൊച്ചി: സൈനികരുടെ ക്ഷേമവും പ്രതിരോധ വിതരണ ശൃംഖലയും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ആർമി സായുധ സേനയ്ക്കായി ‘ഭാരത് റൈസ്’ (Bharat Rice) പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ആടിയന്തര ഘട്ടങ്ങളിലും യുദ്ധസാഹചര്യങ്ങളിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) വെയർഹൗസുകളും മറ്റ് സംവിധാനങ്ങളും കരസേനയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായുള്ള ധാരണാപത്രത്തിലും (MoU) ഇതോടൊപ്പം ഇരുവിഭാഗങ്ങളും ഒപ്പുവെച്ചു. എൻ.എ.എഫ്.ഇ.ഡി (NAFED) വഴി വിതരണം ചെയ്യുന്ന ഉയർന്ന നിലവാരമുള്ള അരി, ലഡാക്ക്, വടക്കുകിഴക്കൻ അതിർത്തി മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആർമി സപ്ലൈ ഡിപ്പോകളിൽ നേരിട്ടെത്തിക്കും.

‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആധുനിക യുദ്ധമുറകളിൽ ലോജിസ്റ്റിക്‌സ് ശേഷി വർദ്ധിപ്പിക്കാൻ എഫ്.സി.ഐയുമായി അഞ്ച് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. 10 കിലോ, 30 കിലോ ബാഗുകളിൽ എത്തുന്ന ഭാരത് റൈസ് അതിർത്തിയിലെ ദുർഘടമായ പോസ്റ്റുകളിലേക്ക് റേഷൻ എത്തിക്കുന്നത് അനായാസമാക്കും. ‘ജയ് ജവാൻ, ജയ് കിസാൻ’ സങ്കൽപ്പത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി സഞ്ജീവ് ചോപ്ര, പ്രതിരോധ മന്ത്രാലയം, എഫ്.സി.ഐ, നാഫെഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. അഗ്നിവീർ റിക്രൂട്ടുകൾക്കുള്ള റേഷൻ വർദ്ധിപ്പിച്ചതിനും ജൈവ റേഷൻ നിർദ്ദേശങ്ങൾക്കും പിന്നാലെയാണ് പുതിയ നീക്കം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു