എൻഎഫ്ഒ ഒക്ടോബർ 30 വരെ
മുംബൈ : ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് പുതിയ ‘ഐസിഐസിഐ പ്രുഡൻഷ്യൽ ബിഎസ്ഇ പവർ ഇടിഎഫ്’ (ICICI Prudential BSE Power ETF) അവതരിപ്പിച്ചു. ബിഎസ്ഇ പവർ ഇൻഡക്സിനെ പിന്തുടരുന്ന ഈ ഓപ്പൺ എന്റഡ് ഇൻഡക്സ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫർ (NFO) ഒക്ടോബർ 26 മുതൽ ഒക്ടോബർ 30 വരെ ലഭ്യമായിരിക്കും.
വൈദ്യുതി ഉത്പാദനം (37.1%), പ്രസരണം (13.1%), ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ (40.6%), സംയോജിത പവർ യൂട്ടിലിറ്റികൾ (9.2%) തുടങ്ങി പവർ മേഖലയുടെ മുഴുവൻ മൂല്യ ശൃംഖലയിലും നിക്ഷേപ അവസരം നൽകുന്നതാണ് ഈ ഫണ്ട്. കുറഞ്ഞത് 1,000 രൂപ മുതൽ എൻഎഫ്ഒയിൽ നിക്ഷേപിക്കാം. അലോട്ട്മെന്റിന് ശേഷം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി 1 യൂണിറ്റ് വീതം ട്രേഡ് ചെയ്യാവുന്നതാണ്. ഇന്ത്യൻ പവർ മേഖല വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് ഈ ഇടിഎഫ് എത്തുന്നത്:

