ഡോ. ജോസഫ് സണ്ണിക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് പ്രൊഫഷണൽ എക്സലൻസ് അവാർഡ്

കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (കോട്ട) നൽകുന്ന 2026-ലെ പ്രൊഫഷണൽ എക്സലൻസ് അവാർഡ് ആരോഗ്യ മന്ത്രി കെ. മുരളീധരനിൽനിന്ന് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി ഏറ്റുവാങ്ങുന്നു.

കൊച്ചി ; കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (കോട്ട) നൽകുന്ന 2026-ലെ പ്രൊഫഷണൽ എക്സലൻസ് അവാർഡ് നേട്ടത്തിൽ ഡോ. ജോസഫ് സണ്ണി. ഒക്യുപേഷണൽ തെറാപ്പി രംഗത്തെ മാതൃകാപരമായ സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള അംഗീകാരമായിട്ടാണ് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി പുരസ്‌കാരത്തിന് അർഹനായത്. ‘കോട്ട’ സംഘടിപ്പിച്ച ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനിൽനിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

എസ്.ആർ.എം. മെഡിക്കൽ കോളേജിൽ നിന്ന് ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ജയ്പൂർ എം.വി.ജി. സർവകലാശാലയിൽ നിന്ന് കുട്ടികളിലെ ഓട്ടിസം സ്ക്രീനിംഗിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട് ഡോ. ജോസഫ് സണ്ണി. കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി പഠന കോഴ്സുകൾ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, നേരത്തെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു