മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

'ആസ്റ്റർ വൺഡി' ഫീഡർ സർവീസിന് ടി. ജെ. വിനോദ് എം.എൽ.എയും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കും ചേർന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്നു

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനായി ‘ആസ്റ്റർ വൺഡി’ (Aster Onedi) ചാർട്ടേഡ് ഫീഡർ സർവീസ് ആരംഭിച്ചു. ടി. ജെ. വിനോദ് എം.എൽ.എയും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കും ചേർന്ന് സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡും വൺഡി യൂണിഫൈഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 40 സീറ്റുകൾ വീതമുള്ള ആറ് എയർകണ്ടീഷണർ ബസുകളാണ് ഘട്ടമായി സർവീസിനായി ഇറക്കുന്നത്.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ചേരാനല്ലൂർ, ഇടപ്പള്ളി, കളമശ്ശേരി, വൈറ്റില, നോർത്ത് പറവൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസുകൾ നടത്തുന്നത്. ആസ്റ്ററിൽ നിന്ന് മെട്രോ, ബസ് സ്റ്റേഷനുകളിലേക്ക് ഓരോ 20 മിനിറ്റ് കൂടുമ്പോഴും ബസുകൾ ലഭ്യമാകും. എ.ഐ (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വൺഡി ഇൻ്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പിന്തുണയോടെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആസ്റ്റർ ക്യാമ്പസിലും ബസുകൾക്കുള്ളിലും തത്സമയ യാത്രാവിവരങ്ങൾ അറിയുന്നതിനുള്ള സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ വൺഡി ആപ്പ് വഴി ടിക്കറ്റുകളും പ്രതിവാര-പ്രതിമാസ പാസുകളും ബുക്ക് ചെയ്യാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു