ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധ്രി, ആക്സിസ് ട്രസ്റ്റി സര്‍വ്വീസസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാഹുല്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് പ്രിസം സംവിധാനം പുറത്തിറക്കിയത്.
കൊച്ചി: രാജ്യത്തെ മുന്‍നിര ട്രസ്റ്റ് സേവന ദാതാക്കളില്‍ ഒന്നും ആക്സിസ് ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ ആക്സിസ് ട്രസ്റ്റി സര്‍വ്വീസസ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കു മുന്‍തൂക്കം നല്കുന്ന പ്രിസം സംവിധാനം അവതരിപ്പിച്ചു. നിര്‍മിത ബുദ്ധി, ആധുനിക അനലിറ്റിക്സ് തുടങ്ങിയവ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെയാണ് പ്രിസം സേവനങ്ങള്‍ ലഭ്യമാക്കുക. നടപടികള്‍ കൂടുതല്‍ ലളിതവും സുതാര്യവും വേഗത്തിലും ആക്കുന്ന പ്രിസം സംവിധാനം നിയന്ത്രണ സംവിധാനങ്ങള്‍ക്കു സജീവ പിന്തുണ നല്‍കുകയും ഉപഭോക്താക്കളുമായുള്ള ഇടപടലുകള്‍ ഡിജിറ്റലൈസ് ചെയ്യുകയും വഴി ട്രസ്റ്റി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധ്രി, ആക്സിസ് ട്രസ്റ്റി സര്‍വ്വീസസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാഹുല്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് പ്രിസം സംവിധാനം പുറത്തിറക്കിയത്.

