ഈസ്റ്റര്‍ ദിനത്തില്‍ പ്രമുഖ വ്യക്തികളെ നേരില്‍ക്കണ്ട് ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് 

കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് മാമ്പ്രയില്‍ വീടുകളില്‍ എത്തി വോട്ട് തേടിയപ്പോള്‍

ജനമനസ്സുകളെ കീഴടക്കിയുള്ള യാത്ര

മാള മാമ്പ്രയില്‍ വീടുകളില്‍ വോട്ട് തേടിയെത്തിയ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജിനൊപ്പം സെല്‍ഫിയെടുക്കുന്ന വീട്ടമ്മമാര്‍

കൊടുങ്ങല്ലൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ റോഡ് ഷോയില്‍ പങ്കെടുത്തുമായിരുന്നു കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെ പ്രചാരണം. അന്നനട പഞ്ചായത്തിലെ മാമ്പ്രയില്‍ നിന്നായിരുന്നു തുടക്കം. പ്രദേശത്തെ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ എത്തി നേരില്‍ കണ്ട് ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് വോട്ട് തേടി.

ഉച്ചയ്ക്ക് ശേഷം കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മാല സീതാരമന്റെ നേതൃത്വത്തില്‍ ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജിന് വോട്ട് തേടിക്കൊണ്ട് കൊടുങ്ങല്ലൂരില്‍ നടന്ന റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ നിന്നാരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

തുടര്‍ന്ന് പൊയ്യ പഞ്ചായത്തിലും പ്രധാന വ്യക്തികളെ നേരില്‍ കണ്ട് ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് പിന്തുണ തേടി. ഇന്ന് രാവിലെ 10 ന് അന്നനട, മാള പഞ്ചായത്തുകളില്‍ ബൈക്ക് റാലി നടത്തും. അന്നനട പഞ്ചായത്തിലെ കൂഴൂരില്‍ നിന്നും റാലി ആരംഭിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു