സമൂഹ വിവാഹത്തിന് അപേക്ഷിക്കാന്‍ 9074289598 എന്ന വാട്സ് ആപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
കൊച്ചി : 2027 ജനുവരി ഒന്നിന് എറണാകുളം കളമശ്ശേരിയിലെ ചാക്കോളാസ് പവിലിയനില്‍ അഞ്ച് നിര്‍ധന യുവതികളുടെ വിവാഹം നടത്തുമെന്ന് ബിസിനസ് പരിശീലകന് ഡോ. അനില്‍ ബാലചന്ദ്രനും കുടുംബവും എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘ സുമംഗലീ ഭവഃ’ എന്നപേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നാലാം പ്രാവശ്യമാണ് ഇത്തരത്തില്‍ സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. രണ്ടുതവണ കായംകുളത്തും ഒരുതവണ കോഴിക്കോടുമാണ് ഇതിന് മുമ്പ് സമൂഹവിവാഹം നടത്തിയത്.
ചടങ്ങില്‍ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.സമൂഹ വിവാഹത്തിന് അപേക്ഷിക്കാന്‍ 9074289598 എന്ന വാട്സ് ആപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.വാര്‍ത്താ സമ്മേളനത്തില്‍ ശശി കോവിലകത്ത്, പ്രിംസണ്‍ ഡിയസ്, നിഷാദ് അബൂബക്കര്‍, മായ അനില്‍, ബാബു എന്‍ പി, അന്‍വര്‍ എ ടി എന്നിവരും പങ്കെടുത്തു.

