28-March-2023 -
By. news desk
ഇരിങ്ങാലക്കുട:ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയെ ചലച്ചിത്രതാരവും മുന്‍ എം.പിയുമായ ഇന്നസെന്റിന് ജന്മനാട് ചലച്ചിത്രലോകവും നിറകണ്ണുകളോടെ വിട ചൊല്ലി.തിങ്ങിനിറഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി ഇന്നസെന്റിന്റെ സംസ്്ക്കാര ശുശ്രൂഷകള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ നടന്നു.ഇന്നസെന്റിന്റെ മാതാപിതാക്കളുടെ കല്ലറയ്ക്കു സമീപം തന്നെയാണ് അദ്ദേഹത്തിനും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.ചലച്ചിത്രലോകത്തെ ഇന്നസെന്റിന്റെ സഹപ്രവര്‍ത്തേകരും സുഹൃത്തുകളും നാട്ടുകാരും ബന്ധുക്കളുമടക്കം വന്‍ ജനാവലിയാണ് ഇന്നസെന്റിനെ അവസാനമായി യാത്രയാക്കാന്‍ എത്തിയത്.
രോഗബാധിതനായി എറണാകുളം ലേക്ക്‌ക്ഷോര്‍ ആശുപത്രിയില്‍ മാര്‍ച്ച് മുന്നു മുതല്‍ ചികില്‍സയിലായിരുന്ന ഇന്നസെന്റ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് മരിച്ചത്.തുടര്‍ന്ന് ഇന്നസെന്റിന്റെ മൃതദേഹം ഇന്നലെ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 11 വരെ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ ഒമ്പുവരെ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ചലച്ചിത്രമേഥലയിലുള്ളവരെക്കൂടാതെ സാമൂഹ്യ,സാംസ്‌ക്കാരിക,രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരടക്കം വന്‍ജനാവലിയാണ് ഇന്നസെന്റിനെ അവസാനമായിക്കാണാന്‍ എറണാകുളത്തും ഇരിങ്ങാലക്കുടയിലുമായി എത്തിയത്.മൃതദേഹവുമായി പള്ളിയിലേക്ക് പോകുന്ന വഴിയിലും ഇന്നസെന്റിനെ ഒരുനോക്കാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്.