3-April-2023 -
By. Business Desk
കൊച്ചി : മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് ബിസിനസ് രംഗത്ത് കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരം സാധ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവിലും സുരക്ഷിതമായും പണം അയക്കുവാനും സ്വീകരിക്കാനും സാധിക്കുന്ന വിധത്തില്‍ ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്പ് 'റെമിറ്റാപ്പ് ്ഡി.എം.ടി' കേരളത്തില്‍ അവതരിപ്പിച്ചു. കൊച്ചി ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ശര്‍മ്മ 'റെമിറ്റാപ്പ് ഡി.എം.ടി' യുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയത ശര്‍മ്മ, അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്‌റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡയറക്ടര്‍ പി.സി.ആസിഫ്, ഡയറക്ടര്‍മാരായ റബീഷ് റഹ്മാന്‍, മുഹമ്മദ് ഷബാബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യെസ് ബാങ്കിന്റെയും കിങ്ങ്‌റിച്ച് ഫിന്‍ടെക്കിന്റെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത 'റെമിറ്റാപ്പ് ഡി.എം.ടി' ഇന്ത്യയിലെവിടെയും എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അനില്‍ശമ്മയും അഭിഷേക് ശര്‍മ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കാണ് റെമിറ്റാപ്പ് ഏറെ പ്രയോജനം ചെയ്യുക. കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ സുഗമവും സുരക്ഷിതവുമായി അവരുടെ ഉറ്റവര്‍ക്ക് പണം അയക്കുന്നതിന് റെമിറ്റ് ആപ്പ് സഹായകമാകും.ദിവസ വേതനമായോ ആഴ്ച്ചക്കൂലിയായോ ലഭിക്കുന്ന പണം അവധി ലഭിക്കുന്ന ഞായറാഴ്കളിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക.എന്നാല്‍ അന്ന് ബാങ്കുകള്‍ അവധിയായതിനാല്‍ മറ്റൊരു ദിവസത്തെ ജോലിയും ആദിവസത്തെ കൂലിയും നഷ്ടപ്പെടുത്തി വേണം ബാങ്കില്‍ പോയി പണം അയക്കാന്‍. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റെമിറ്റാപ്പ് ഡി.എം.ടി. അവതരിപ്പിക്കുന്നതെന്നും അനില്‍ ശര്‍മ്മ പറഞ്ഞു. റെമിറ്റാപ്പ് കേരളത്തില്‍ എല്ലായിടത്തും ഏജന്‍സികളെയും സൂപ്പര്‍ ഏജന്‍സികളെയും നിയമിച്ചിട്ടുണ്ട്. പണം നാട്ടിലേയ്ക്ക് അയക്കേണ്ടവര്‍ അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ് ഏജന്‍സിയെ സമീപിച്ച് അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പണം ഏജന്‍സിക്ക് കൈമാറുക. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ് ആവശ്യപ്പെടുന്ന ആള്‍ക്ക് പണം അയക്കും. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സേവനത്തോടൊപ്പം വരുമാന വര്‍ദ്ധനവിനുള്ള വലിയ സാധ്യത കൂടിയാണ് 'റെമിറ്റാപ്പ് ഡി.എം.ടി'യിലൂടെ തുറക്കുന്നതെന്ന് അഭിഷേക് ശര്‍മ്മ പറഞ്ഞു.
ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും റെമിറ്റാപ്പ് ഡി.എം.ടി'ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഇവാലറ്റിന് രൂപം നല്‍കാം. തുടര്‍ന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന തുക റെമിറ്റാപ്പ് ഡി.എം.ടി'യുടെ ബാങ്കില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ചെറിയ തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കി ബാങ്കിംഗ് സേവനം ആരംഭിക്കാവുന്നതാണ്. റെമിറ്റാപ്പ് ഡി.എം.ടി ഏജന്റിന് മറ്റൊരു ഏജന്റിനോ, ഉപഭോക്താവിനോ പണം അയക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് ഇടപാടുകള്‍ നടത്താം. സുരക്ഷയുടെ ഭാഗമായി ഓരോ ഇടപാടിനും ആറ് അക്ക ഒ.ടി.പി.യും ഉണ്ടായിരിക്കും. ഏജന്റ് മുഖേന അയക്കുന്ന പണം അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ ബാങ്കില്‍ നിക്ഷേപിക്കപ്പെടും. ഇത് അപ്പോള്‍തന്നെ പരിശോധിച്ച് ഉറപ്പാക്കനും സാധിക്കും.
എല്ലാ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാണ്. റെമിറ്റ് ഡി.എം.ടി ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് റിവാര്‍ഡ്‌സുകളും ക്യാഷ് ബാക്ക് ഓഫറുകളും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമീപ ഭാവിയില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഫ്‌ളൈറ്റ് ടിക്കറ്റ്, ഇന്റര്‍നെറ്റ് ബില്‍ അടക്കമുള്ളവ റെമിറ്റാപ്പിലൂടെ വേഗത്തിലും എളുപ്പത്തിലും അടയ്ക്കുന്നതിനും ഇന്ത്യന്‍ രൂപയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനും സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ നേപ്പാളിലും റെമിറ്റാപ്പ് പ്രവര്‍ത്തിച്ചുവരുന്നു. യു.എസ്, ബോട്‌സ്വാന, കാനഡ, യുകെ എന്നീ രാജ്യങ്ങളിലും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പേയിസന, റെമിട്രിപ്പ് തുടങ്ങിയ ആപ്പുകളും ഉടനെ അവതരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.