14-April-2023 -
By. news desk
കൊച്ചി: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്പ്രസ് എത്തി.വന്‍വരവേല്‍പ്പാണ് വന്ദേഭാരത് എക്‌സ്പ്രസിന് പാലക്കാടു മുതല്‍ സംസ്ഥാനത്തെ വിവിധ റെയില്‍വേസ്റ്റേഷനുകളില്‍ നല്‍കിയത്.ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും കൊന്നപ്പൂക്കള്‍ നല്‍കിയുമായിരുന്നു സ്വീകരണം.എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും വന്ദേഭാരത് എക്‌സ്പ്രസിന് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.ഇന്ന് വൈകിട്ടോടെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.കൊച്ചുവേളിയിലാണ് തീവണ്ടി കിടക്കുക.വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വ്വീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം തുടരുകയാണ് റെയില്‍വേ.തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വീസ്.തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലായിരിക്കം ആദ്യഘട്ടം സ്റ്റോപ്പുണ്ടാകുകയെന്നാണ് വിവരം.ഇതിനു പുറമേ ഷൊര്‍ണ്ണൂര്‍,തിരൂര്‍,ചെങ്ങന്നൂര്‍ എന്നിവയില്‍ എതെങ്കിലും രണ്ടിടത്തുകൂടി സ്റ്റോപ്പു അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.
25 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തീവണ്ടിയുടെ ഫഌഗ് ഓഫ് നിര്‍വ്വഹിക്കുമെന്നാണ് വിവരം. ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്.180 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗത. അതേ സമയം കേരളത്തില്‍ വേഗത 100 മുതല്‍ 130 കിലോമീറ്റര്‍ വരെയായരിക്കുമെന്നാണ് വിവരം.തുടക്കത്തില്‍ ഒരു ട്രെയിനായിരിക്കും സര്‍വ്വീസ് നടത്തുക.തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെട്ട് കണ്ണൂരിലെത്തി അരമണിക്കുറിനു ശേഷം തിരികെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേയക്ക് മടങ്ങുന്ന വിധത്തിലായിരിക്കും സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നതെന്നാണ് വിവരം.22 മുതല്‍ ട്രയല്‍ റണ്‍ ആരംഭിച്ചേക്കും.എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമില്ല.അഡ്വാന്‍സ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവും വന്ദേ ഭാരതിലുണ്ട്. ഇത് 30 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ലോക്കോ പൈലറ്റിനും ട്രെയിന്‍ ഗാര്‍ഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.