Society Today
Breaking News

കൊച്ചി: ഇന്ത്യ ലോകയുവശക്തിയാണെന്നും ഈ നൂറ്റാണ്ടു ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി മോദി. എറണാകുളം തേവര കോളജ് മൈതാനിയില്‍ യുവം 2023 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.ലോകത്തെയും ഇന്ത്യ മാറ്റിമറിക്കും.പുതിയ ദൗത്യത്തിനായി മലയാളി യുവാക്കളും ഒപ്പമുണ്ടാകണമെന്നും തനിക്ക് ഏറ്റവും അധികം വിശ്വാസം യുവാക്കളെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളത്തിലെത്തുമ്പോള്‍ തനിക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു.ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ജനിച്ച നാടാണ് കേരളം.കേരളത്തില്‍ ഹൈവേയും റെയില്‍വേയും ജലപാതയും വരുന്നു. അതുവഴി കൂടുതല്‍  തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളീയ വേഷം ധരിച്ചാണ് കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെത്തിയത്.

തുടര്‍ന്ന് നടത്തിയ റോഡ് ഷോയില്‍ മഞ്ഞപ്പൂക്കള്‍ വിതറിയാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ സ്വീകരിച്ചത്.ഇരുവശത്തും തിങ്ങി നിറഞ്ഞ ജനങ്ങളെ റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തത്.തുടര്‍ന്ന്് നടന്ന സമ്മേളനത്തില്‍ രാഷ്ട്രീയ,സാംസ്‌കാരിക,സിനിമാ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. സമ്മേളനത്തിനു ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.വന്ദേഭാരതിനൊപ്പം റെയില്‍വേ വികസനത്തിനു വേഗം കൂട്ടുന്ന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഫഌഗ് ഓഫ് ചെയ്യും. ഒപ്പം, ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കും.

രാവിലെ 10.10 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം അല്‍പനേരം ചെലവഴിക്കും. തുടര്‍ന്നു പാളയം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്. 

Top