7-May-2023 -
By. news desk
മലപ്പുറം : കേരളത്തെ വീണ്ടും കണ്ണീര്‍പ്പുഴയില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു.ഏഴു കുഞ്ഞുങ്ങളും മൂന്നു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴിനും 7.45 നു ഇടയിലാണ് വിനോദ സഞ്ചാരികളെയുമായി പോയ ബോട്ട് മുങ്ങിയത്.അവധിക്കാലം ആഘോഷിക്കാനെത്തിയ 40 ലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിതാണു. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
കെട്ടിവലിച്ചും ജെസിബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തില്‍ രക്ഷപെട്ട പത്തോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ കുട്ടികള്‍ അടക്കം ഏഴു ഏഴു പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.അപകട സസ്ഥലത്ത് കോസ്റ്റല്‍ഗാര്‍ഡും നേവിയും തിരച്ചില്‍ തുടരും. ദുരന്തരത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗക ദുഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ള നേതാക്കള്‍ ഇന്ന് താനൂരിലെത്തും.ബോട്ടുട നാസറിനെതിരെ നരഹത്യകേസ് ചുമത്തി പോലിസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
#kerala boat accident #boat accident #malappuram boat accident #thanoor boat accident #