Society Today
Breaking News

കൊച്ചി:പ്രതികളെ മജിസ്‌ട്രേറ്റിനും ഡോക്ടര്‍മാര്‍ക്കും മുന്നില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ കരട് സര്‍ക്കാര്‍ ഹൈക്കോടതിയ്ക്ക് കൈമാറി.ആശുപത്രികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ ആശുപത്രികളുടെ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്)നെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ആദ്യം മെഡിക്കല്‍ കോളജുകളിലായിരിക്കും എസ്.ഐ.എസ്.എഫ്‌നെ നിയോഗിക്കുക. സുരക്ഷ ഒരുക്കേണ്ട ആശുപത്രികളുടെ മുന്‍ഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കും.സ്വകാര്യ ആശുപത്രികളില്‍ സേനയെ നിയോഗിക്കേണ്ടതിന്റെ ചെലവ് അതാത് മാനേജുമെന്റുകള്‍ വഹിക്കണം.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവം സംബന്ധിച്ച കേസ് പരിഗണിക്കവയൊണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

പ്രാട്ടോക്കോള്‍ അന്തിമമാക്കും മുന്‍പ് കേരള ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍, ആരോഗ്യ സര്‍വകലാശാല, ഐഎംഎ, കെജിഎംഒഎ, കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ അഭിപ്രായം തേടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.പ്രതികള്‍ക്കു ഡോക്ടറോടു സംസാരിക്കാനുള്ള സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം ഡോക്ടറുടെ സുരക്ഷയും നോക്കണം. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ പോലീസിനു നിര്‍ദേശം നല്‍കുന്നതു പോലെ ഡോക്ടര്‍മാര്‍ക്കു സാധിക്കാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ഉപകരണം തന്നെ ഡോക്ടറെ കുത്താന്‍ പ്രതി ഉപയോഗിച്ച സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയി. കാണാവുന്ന അകലത്തില്‍ പോലീസ് നിലകൊള്ളേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്ന സംഭവമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപത്രികള്‍ക്കും എസ്.ഐ.എസ്.എഫ് ന്റെ സേവനം സ്വകാര്യ ആശുപത്രികള്‍ക്കും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണം.ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങളുടെ വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവു കോടതി നീട്ടി. കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡോ. വന്ദനയുടെ മാതാപിതാക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

Top