27-June-2023 -
By. Business Desk
കൊച്ചി: ഇന്ത്യന്‍ വ്യോമയാന രംഗത്ത് കോവിഡ് അനന്തര കാലഘട്ടത്തില്‍ പുതിയ പാത വെട്ടിത്തുറന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2022-23 ലെ വരവ് ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകര്‍ക്ക് 35 ശതമാനം റിക്കോര്‍ഡ് ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിത്. രജത ജൂബിലി വര്‍ഷത്തില്‍ സിയാല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പദ്ധതി നടപ്പിലാക്കാനും ബോര്‍ഡ് തീരുമാനിച്ചു.കോവിഡിന്റെ പ്രത്യാഘാതത്തില്‍ 202021ല്‍ 85.10 കോടി രൂപ നഷ്ടമുണ്ടാക്കിയ സിയാല്‍ കോവിഡാനന്തരം നടപ്പിലാക്കിയ സാമ്പത്തിക/ ഓപ്പറേഷണല്‍ പുനക്രമീകരണ നടപടികളുടെ ഫലമായി 202122ല്‍ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തര വര്‍ഷത്തില്‍ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാല്‍. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയതോടെ 202122ല്‍ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി. തിങ്കളാഴ്ച ബോര്‍ഡ് അംഗീകരിച്ച കണക്ക് പ്രകാരം 202223ല്‍ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള കണക്കില്‍ സിയാല്‍ നേടിയ പ്രവര്‍ത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 202223ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തു. സിയാലിന്റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബറില്‍ 5 മെഗാ പദ്ധതികള്‍ക്ക് തുടക്കം
സെപ്റ്റംബറില്‍ അഞ്ച് മെഗാ പദ്ധതികള്‍ക്ക് തുടക്കമിടാനും ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ടെര്‍മിനല്‍3 വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍2ല്‍ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മാണോദ്ഘാടനം, ടെര്‍മിനല്‍3 ന്റെ മുന്‍ഭാഗത്ത് കൊമേഴ്‌സ്യല്‍ സോണ്‍ നിര്‍മാണോദ്ഘാടനം, എന്നിവയാണ് സെപ്റ്റംബറില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവയില്‍ ടെര്‍മിനല്‍3 ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.സിയാലിന്റെ നിക്ഷേപകര്‍ക്ക് 35 ശതമാനം ലാഭവിഹിതം ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുവരെ നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. 2023 സെപ്റ്റംബര്‍ 28 ന് നടക്കുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗ തീരുമാനത്തിന് വിധേയമാണിത്. 25 രാജ്യങ്ങളില്‍ നിന്നായി 22,000 നിക്ഷേപകരാണ് സിയാലിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരും ഡയറക്ടര്‍മാരുമായ പി.രാജീവ്, കെ.രാജന്‍, ഡയറക്ടര്‍മാരായ ചീഫ് സെക്രട്ടറി വി.പി.ജോയി, ഇ.കെ.ഭരത് ഭൂഷന്‍, എം.എ.യൂസഫ് അലി, ഇ.എം.ബാബു, എന്‍.വി.ജോര്‍ജ്, പി.മുഹമ്മദലി, മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ്, കമ്പനി സെക്രട്ടറി സജി.കെ.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.