Society Today
Breaking News

കൊച്ചി: ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ ബി എസ് എ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം യോഗ്യത നേടി. പത്ത് വര്‍ഷത്തെ ശ്രമഫലമാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് . വനിതാ ബ്ലൈന്‍ഡ്‌ബോള്‍ ടീം ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയതോടെ, ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു ഫുട്‌ബോള്‍ ടീമിനെയോ ഒരു പാരാ വനിതാ ഫുട്‌ബോള്‍ ടീമിനെയോ ലോകകപ്പിനായി പങ്കെടുപ്പിക്കുന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യന്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷനായി.ഓഗസ്റ്റ് 12 മുതല്‍ 21 വരെ ബെര്‍മിംഗ്ഹാമില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ബ്ലൈന്‍ഡ് ഫുട്‌ബോള്‍ കളിക്കാരും അഞ്ചു ഗോള്‍ കീപ്പേഴ്‌സും പങ്കെടുത്ത ദേശീയ ടീം സെലക്ഷന്‍ ട്രെയ്ല്‍സില്‍ നിന്ന്  8 ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങളെയും 2 ഗോള്‍ കീപ്പറുമാരെയും തിരഞ്ഞെടുത്തു.

അക്ഷര റാണ , ഷെഫാലി റാവത് (ഉത്തരാഖണ്ഡ്) ദീപാലി കാംബ്ലെ , കോമള്‍ ഗെയ്ക്‌വാദ് (മഹാരാഷ്ട്ര ) പ്രതിമ ഘോഷ് , സംഗീത മേത്യ (വെസ്റ്റ് ബംഗാള്‍) ആശ ചൗധരി , നിര്‍മാബെന്‍ (ഗുജറാത്ത്)ഗോള്‍ കീപ്പര്‍ : കാഞ്ചന്‍ പട്ടേല്‍ (മധ്യപ്രദേശ്) അപര്‍ണ ഇ (കേരളം)ഒഫീഷ്യല്‍സ്: സുനില്‍ ജെ മാത്യു (ഹെഡ് കോച്ച്) കെറിന്‍ സീല്‍,ഇംഗ്ലണ്ട് (ടെക്‌നിക്കല്‍ അസിസ്റ്റന്റ് കോച്ച്) സീന സി വി (അസിസ്റ്റന്റ് കോച്ച്/ഗോള്‍ ഗൈഡ്) എം സി റോയ് (ടീം മാനേജര്‍) നിമ്മി ജോസ് (ഫിസിയോ) എന്നിവരാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.

ഹെഡ് കോച്ച്, സുനില്‍ ജെ മാത്യുവിന്റെ നേതൃത്വത്തില്‍ കടവന്ത്ര ഗാമബോള്‍ ഗ്രൗണ്ടില്‍ അന്തിമ ഘട്ട പരിശീലനം നടത്തുന്ന ടീം ഓഗസ്റ്റ് 12 നു കൊച്ചിയില്‍ നിന്നും ബെര്‍മിങ്ഹാംമിലേക് യാത്ര തിരിക്കും.ഇന്ത്യയില്‍ നിന്നുള്ള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ റഫറി വിവേക് ടി സിയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗെയിംസ് നിയന്ത്രിക്കാനും തിരഞ്ഞെടുത്തു . ഇത് ആദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്നും ഒരു റഫറി തിരഞ്ഞെടുക്കപ്പെടുന്നത്.

കടവന്ത്ര ഗാമ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ടീമിന്റെ ഹെഡ് കോച്ച് സുനില്‍ ജെ മാത്യു ഇന്ത്യന്‍ ടീമിനെ പ്രഘ്യാപിച്ചു. എം സി റോയ്, വേണു രാജാ മണി ഐ എഫ് എസ്, അരുന്ധതി റോയ്, സുനില്‍ ജെ മാത്യു, സിജോയ് വര്‍ഗീസ്, രാഘുനാഥന്‍ വി ജി, ഫാ .അനില്‍ ഫിലിപ്പ് സി എം ഐ,  മറിയം ജോര്‍ജ്, റഷാദ് എന്നിവര്‍ സംസാരിച്ചു.സിനിമ താരം സിജോയ് വര്‍ഗീസ് ഇന്ത്യന്‍ ടീം ജേഴ്‌സി ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം അക്ഷര റാണക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.


 

Top