മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ വോട്ടര്‍മാര്‍ തനിക്കായി കാത്തിരിക്കുമെന്നും മോശം ആരോഗ്യത്തിന്റെ പേരില്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ലെന്നും കുന്നത്ത് നാട് നിയോജകമണ്ഡലം ട്വന്റി2-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍.
കുന്നത്ത് നാട്: കടുത്ത ചൂടില്‍ പ്രചരണത്തിനിടയില്‍ തളര്‍ന്ന് വീണതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം പ്രചരണ രംഗത്ത് വീണ്ടും സജീവമായി കുന്നത്ത് നാട് നിയോജകമണ്ഡലം ട്വന്റി2-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് കുന്നത്തുനാടിന്റെ വികസന സ്വപ്നങ്ങളെ അടുത്തറിയാനും വോട്ട് അഭ്യര്‍ത്ഥിക്കാനുമുള്ള ശ്രമത്തിനിടെയാണ് ബാബു ദിവാകരന്റെ ആരോഗ്യം വില്ലനായത്. കനത്ത ചൂടിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രചരണ പരിപാടികളില്‍ നിന്നും പിന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. സഹപ്രവര്‍ത്തകരുടെ സ്നേഹ ശാസന വകവെയ്ക്കാതെ മണ്ഡലത്തിലെ പ്രചരണ പരിപാടികളില്‍ അദ്ദേഹം രാവിലെ മുതല്‍ സജീവമായി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ വോട്ടര്‍മാര്‍ തനിക്കായി കാത്തിരിക്കുമെന്നും മോശം ആരോഗ്യത്തിന്റെ പേരില്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാദം. പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തിയ ബാബു ദിവാകരന്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ച് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഗൃഹ സന്ദര്‍ശന പരിപാടികളിലേക്ക് കടന്നെങ്കിലും കനത്ത ചൂട് താങ്ങാന്‍ കഴിയാതെ അദ്ദേഹം തളര്‍ന്ന് വീണതോടെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കിഴക്കമ്പലം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. വര്‍ഗീസ് പോള്‍, സ്ഥാനാര്‍ത്ഥിക്ക് വിശ്രമം നിര്‍ദേശിക്കുകയും, ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചുവെങ്കിലും തന്നെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് മരുന്ന് നല്‍കുന്നതിനായി കയ്യില്‍ ഘടിപ്പിച്ച സൂചിയുമായി ബാബു ദിവാകരന്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുകയായിരുന്നു. പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലും തെക്കേ വാഴക്കുളം എത്തേരിക്കാവ് ഭാഗവതി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിലും പങ്കെടുക്കാനെത്തിയ ബാബു ദിവാകരനെ പാര്‍ട്ടി പ്രവര്‍ത്തകരും ആഹ്ളാദാരവങ്ങളോടെയാണ് വരവേറ്റത്.തുടര്‍ന്ന് ഗൃഹസന്ദര്‍ശനത്തിലും വാര്‍ഡു തല സംഗമങ്ങളിലും അദ്ദേഹം പങ്കെടുത്തു.

