ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ആന്റി-ഡ്രോണ്‍ പട്രോളിംഗ് വാഹനം പുറത്തിറങ്ങി

കൊച്ചി: അനധികൃത ഡ്രോണുകളെയും ശത്രുക്കളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും തിരിച്ചറിയാനും പ്രതിരോധിക്കാനും ശേഷിയുള്ള, ഒരു ആന്റി-ഡ്രോണ്‍ പട്രോള്‍ വാഹനം പുറത്തിറക്കി ഇന്ത്യന്‍ കമ്പനിയായ ഇന്ദ്രജാല്‍ ഡ്രോണ്‍ ഡിഫന്‍സ്.
ഇന്ദ്രജാല്‍ റേഞ്ചര്‍ എന്ന ഈ വാഹനം രാജ്യത്തിന്റെ അതിര്‍ത്തികളിലും നഗരപ്രദേശങ്ങളിലും ആന്റി-ഡ്രോണ്‍ പട്രോളിംഗ് എളുപ്പത്തില്‍ സാധ്യമാക്കുന്നു.
ഇന്ദ്രജാല്‍ റേഞ്ചറിനായി™ ഭാരത സര്‍ക്കാരില്‍ നിന്ന് ഏകദേശം 155 കോടിയുടെ ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്ദ്രജാല്‍ ഓട്ടോണമസ് ഡിഫന്‍സ് സിസ്റ്റംസും സിഗ്മ അഡ്വാന്‍സ്ഡ് സിസ്റ്റംസും അറിയിച്ചു.
ചലിച്ചുകൊണ്ടിരിക്കെത്തന്നെ ഡ്രോണുകളെ കണ്ടെത്താനും തടയാനും കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ആന്റി-ഡ്രോണ്‍ പട്രോളിംഗ് വാഹനമാണ് ‘ഇന്ദ്രജാല്‍ റേഞ്ചര്‍’
വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശത്രു ഡ്രോണുകളെ നിരീക്ഷിക്കാനും നിര്‍വീര്യമാക്കാനും സാധിക്കുന്നു. ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരപരിധിവരെ ഡ്രോണുകള്‍ കണ്ടെത്താനും നാല് കിലോമീറ്റര്‍ വരെ പരിധിയില്‍ അവയെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. സിഗ്നല്‍ ജാമിങ്, ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കല്‍, തടസ്സപ്പെടുത്തല്‍ തുടങ്ങിയ അത്യാധുനിക മാര്‍ഗങ്ങള്‍ ഇന്ദ്രജാല്‍ പ്രായോഗികമാക്കുന്നു.
ആന്റി-ഡ്രോണ്‍ പട്രോള്‍ വാഹനങ്ങള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ വെറും യന്ത്രങ്ങളല്ല, അവ നമ്മുടെ കുട്ടികളെയും കര്‍ഷകരെയും നമ്മുടെ ഭാവിയെയും രാജ്യത്തെയും  സംരക്ഷിക്കുന്ന കവചങ്ങളാണെന്ന് ഇന്ത്യന്‍ ആര്‍മി ജനറല്‍ ഓഫീസറും മൊഹൗവിലെ ആര്‍മി വാര്‍ കോളേജിന്റെ മുന്‍ കമാന്‍ഡന്റുമായ ലെഫ്റ്റനന്റ് ജനറല്‍ ദേവേന്ദ്ര പ്രതാപ് പാണ്ഡെ (റിട്ട.) പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു