ജിയോഹോട്സ്റ്റാർ മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക വിപണിയിലേക്ക്

യുകെ, കാനഡ, സിംഗപ്പൂർ നേട്ടങ്ങൾക്ക് ശേഷം ജിയോഹോട്സ്റ്റാർ മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക (MENA) വിപണിയിലേക്ക്; സ്റ്റാർസ്‌പ്ലേയുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോഹോട്സ്റ്റാർ (JioHotstar) തങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും (MENA) പ്രവർത്തനം വ്യാപിപ്പിച്ചു. യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലെ മികച്ച വിജയത്തിന് ശേഷമാണ് പ്രമുഖ പ്രാദേശിക സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്റ്റാർസ്‌പ്ലേയുമായി (STARZPLAY) കൈകോർത്ത് ജിയോഹോട്സ്റ്റാർ ഗൾഫ് മേഖലയിലെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ എക്സ്ക്ലൂസീവ് പങ്കാളിത്തത്തിലൂടെ സ്റ്റാർസ്‌പ്ലേ ആപ്പിലും വെബ്‌സൈറ്റിലും ഒരു പ്രത്യേക ഹബ്ബായി ജിയോഹോട്സ്റ്റാറിന്റെ സേവനങ്ങൾ ലഭ്യമാകും. പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ജിയോഹോട്സ്റ്റാറിന്റെ വർണ്ണാഭമായ വെളിച്ച പ്രകാശന പ്രദർശനവും സംഘടിപ്പിച്ചു.

ഗൾഫ് മേഖലയിലെ വൻകിട മലയാളി പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് വിപുലമായ മലയാളം സിനിമാ-സീരിയൽ കാറ്റലോഗിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗ്ലാ തുടങ്ങിയ 10 ഭാഷകളിലെ ഉള്ളടക്കവും 6 ഭാഷകളിലുള്ള ബിഗ് ബോസ്, കോഫി വിത്ത് കരൺ തുടങ്ങിയ സൂപ്പർഹിറ്റ് റിയാലിറ്റി ഷോകളും ജിയോഹോട്സ്റ്റാർ ലഭ്യമാക്കും. പ്രതിമാസം 34.99 എ.ഇ.ഡി (AED) നിരക്കിലുള്ള സ്റ്റാർസ്‌പ്ലേ പ്ലസ് പ്ലാനിലൂടെയും, ക്രിക്കറ്റ് മത്സരങ്ങളും കായിക വിനോദങ്ങളും ഉൾപ്പെടുന്ന 49.99 എ.ഇ.ഡി നിരക്കിലുള്ള മാക്‌സ് പ്ലാനിലൂടെയും ഉപഭോക്താക്കൾക്ക് ജിയോഹോട്സ്റ്റാർ ആസ്വദിക്കാം. ദക്ഷിണേഷ്യൻ പ്രേക്ഷകർക്കായി ലോകോത്തര വിനോദം ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് ജിയോഹോട്സ്റ്റാർ ഇന്റർനാഷണൽ ബിസിനസ് മേധാവി അമിത് മൽഹോത്രയും സ്റ്റാർസ്‌പ്ലേ സി.ഇ.ഒ മാസ് ഷെയ്ഖും വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു