എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: പശ്ചിമ ബംഗാൾ, ഗുജറാത്ത്, തെലങ്കാന ടീമുകൾക്ക് തകർപ്പൻ വിജയം

തിരുവനന്തപുരം: എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026-ലെ ലീഗ് മത്സരങ്ങളിൽ പശ്ചിമ ബംഗാൾ, ഗുജറാത്ത്, തെലങ്കാന ടീമുകൾക്ക് മിന്നുന്ന വിജയം. ഹരിയാനയ്‌ക്കെതിരായ മത്സരത്തിൽ 8 വിക്കറ്റിന്റെ വിജയമാണ് പശ്ചിമ ബംഗാൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹരിയാന 15 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 124 റൺസ് എടുത്തപ്പോൾ, ബംഗാൾ 12 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി ലക്ഷ്യം മറികടന്നു. 36 പന്തിൽ 62 റൺസോടെ പുറത്താകാതെ നിൽക്കുകയും 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത പശ്ചിമ ബംഗാളിന്റെ പ്രതിമ ഘോഷ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്രയെ 9 വിക്കറ്റിന് തകർത്ത ഗുജറാത്ത്, മഹാരാഷ്ട്രയ ഉയർത്തിയ 93 റൺസ് ലക്ഷ്യം വെറും 7.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 20 പന്തിൽ 42 റൺസും 3 വിക്കറ്റും നേടിയ ഗുജറാത്തിന്റെ കൽപ്പന ചോരിയയാണ് പ്ലെയർ ഓഫ് ദി മാച്ച്.

കേരളത്തിനെതിരായ മത്സരത്തിൽ തെലങ്കാന 8 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത കേരളം 15 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടിയെങ്കിലും, തെലങ്കാന 12.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി വിജയം പിടിച്ചെടുത്തു. 44 പന്തിൽ 79 റൺസ് അടിച്ചുകൂട്ടിയ തെലങ്കാനയുടെ അങ്കിത ജി പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ബുധനാഴ്ച നടക്കുന്ന ലീഗ് മത്സരങ്ങളിൽ രാവിലെ 9:00 മണിക്ക് പശ്ചിമ ബംഗാൾ തെലങ്കാനയുമായും, ഉച്ചയ്ക്ക് 12:00 മണിക്ക് കേരളം മഹാരാഷ്ട്രയുമായും, ഉച്ചയ്ക്ക് 3:00 മണിക്ക് ഗുജറാത്ത് ഹരിയാനയുമായും ഏറ്റുമുട്ടും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു