ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു

 കോഴിക്കോട് സൈബർപാർക്കിൽ 600 കോടി രൂപയുടെ ഐടി ഹബ്ബ്

കോഴിക്കോട്: മലബാറിനെ ആഗോള ഐടി ഭൂപടത്തിൽ കൂടുതൽ കരുത്തോടെ അടയാളപ്പെടുത്തുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഗ്രേഡ് എ ഐടി സമുച്ചയമായ ‘ഹൈലൈറ്റ് സൈബർ ടവറിന്റെ’ നിർമ്മാണോദ്ഘാടനം കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. 600 കോടി രൂപയുടെ നിക്ഷേപത്തിൽ 2.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ അത്യാധുനിക ഹബ്ബിലൂടെ 10,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. തിരുവനന്തപുരത്തിനും കൊച്ചിക്കുമൊപ്പം കോഴിക്കോടിനെയും സംസ്ഥാനത്തെ പ്രധാന ഐടി ഡെസ്റ്റിനേഷനായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയെ ആകർഷിക്കുന്ന രീതിയിൽ രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. കോഴിക്കോടിനെ പ്രമുഖ ഐടി കേന്ദ്രമാക്കി മാറ്റാൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, സിഇഒ അജിൽ മുഹമ്മദ്, റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, എം.കെ. രാഘവൻ എംപി, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു