കൊച്ചി: ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ ആഡംബര എസ്യുവി മോഡലുകളായ ‘ഹെക്ടർ ടോമഹോക്ക് ഇ.വി’, ‘ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി’ എന്നിവ കൊച്ചിയിൽ അനാച്ഛാദനം ചെയ്തു. രാജ്യത്തെ ആദ്യ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ (എൻ.ഇ.വി) പ്ലാറ്റ്ഫോമായ ‘അഡാപ്റ്റ്’-ൽ നിർമ്മിച്ച ഈ വാഹനങ്ങൾ, ആർ.ടി.ഒ എൻസ്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ബിജു ഐസക്, കമ്പനി സെയിൽസ് സോണൽ ഹെഡ് കണ്ണൻ ഗോപിനാഥ്, കോസ്റ്റ്ലൈൻ ഗാരേജസ് സി.ഇ.ഒ അനില്‍ സി. എന്നിവരുടെ സാന്നിധ്യത്തിലാണ് കൊച്ചിയിലെ എം.ജി ഷോറൂമിൽ വെച്ച് പുറത്തിറക്കിയത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 517 കിലോമീറ്റർ റേഞ്ച് നൽകുന്ന 69.2 kWh ബാറ്ററിയും ‘വെഹിക്കിൾ-ടു-ഹോം’ (V2H) സാങ്കേതികവിദ്യയുമാണ് ഇ.വി മോഡലിന്റെ പ്രധാന സവിശേഷത. ഇലക്ട്രിക്-പെട്രോൾ കരുത്തുമായി എത്തുന്ന പി.എച്ച്.ഇ.വി മോഡൽ ഫുൾ ടാങ്കിലും ചാർജിലും 1,100 കിലോമീറ്ററിലധികം സംയോജിത റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലെവൽ 2 അഡാസ് സുരക്ഷ, 15.6 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, ജെൻ എ.ഐ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ മുന്‍നിര സൗകര്യങ്ങളുള്ള ഈ വാഹനങ്ങൾക്ക് ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) പദ്ധതിയിലൂടെ കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങളും ലൈഫ് ടൈം ബാറ്ററി വാറണ്ടിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

