‘പ്രശോഭ’ സീനിയർ സിറ്റിസൺ ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൈങ്ങോട്ടൂരിൽ തുടക്കമായി

മലങ്കര ഓർത്തഡോക്സ് സഭ പൈങ്ങോട്ടൂരിൽ നിർമ്മിക്കുന്ന 'പ്രശോഭ' സീനിയർ സിറ്റിസൺ ടൗൺഷിപ്പ് നിർമ്മാണപ്രവർത്തനങ്ങൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തുടക്കം കുറിക്കുന്നു. ഫാ. ഡെന്നി ഡാനിയേൽ, ഫാ. ജേക്കബ് കുര്യൻ, ഫാ. ജോസ് തോമസ്, ഫാ. ഫിലിപ്പ് കോർഎപ്പിസ്കോപ്പ, റോണി വർഗീസ് ഏബ്രഹാം, ഫാ. സി.കെ. ഐസക് കോർഎപ്പിസ്കോപ്പ തുടങ്ങിയവർ സമീപം.

പൈങ്ങോട്ടൂർ  (കൊച്ചി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ–പോത്താനിക്കാട് ആരംഭിക്കുന്ന ‘പ്രശോഭ’ സീനിയർ സിറ്റിസൺ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൈങ്ങോട്ടൂരിൽ നടന്ന ചടങ്ങിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യവും സമഗ്രമായ പരിചരണവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലങ്കരസഭ ഈ മാതൃകാ സീനിയർ സിറ്റിസൺ ടൗൺഷിപ്പ് നിർമ്മിക്കുന്നത്. ചടങ്ങിൽ സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ്, ഫാ. ജേക്കബ് കുര്യൻ, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ്, വൈദിക ശ്രേഷ്ഠർ, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷെബി ജേക്കബ്, വൈസ് പ്രസിഡന്റ് സിസി ജെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു