കെഎംഎ പി. കേശവന്‍  സ്മാരക ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു 

പ്രഥമ പുരസ്‌കാരം എസ്‌സിഎംഎസ് വിദ്യാര്‍ത്ഥിയായ  അശ്വിന്‍ എസ്. ന്  ലഭിച്ചു.
കൊച്ചി: മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന  കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) പി. കേശവന്‍ സ്മാരക ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.പ്രഥമ പുരസ്‌കാരം എസ്‌സിഎംഎസ് വിദ്യാര്‍ത്ഥിയായ  അശ്വിന്‍ എസ്. ന്  ലഭിച്ചു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പഠനപ്രവര്‍ത്തനങ്ങള്‍ക്കും, മാനേജ്‌മെന്റ് മേഖലയിലേക്കുള്ള അവിസ്മരണീയ സംഭാവനകള്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡ്  ഉള്‍പ്പെടുന്നതാണ്  പുരസ്‌കാരം, എസിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 32ാമത് വാര്‍ഷിക ബിരുദദാനച്ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു.

അക്കാദമിക് കഴിവ്, സമഗ്ര പ്രകടനം, മാനേജ്‌മെന്റ് മേഖലയിലേക്കുള്ള  സംഭാവനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാനേജ്‌മെന്റ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി. കേശവന്റെ  സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ്  വിദ്യഭ്യാസത്തിലും തൊഴില്‍ മേഖലകളിലും അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ യുവ മനസ്സുകളെ പ്രചോദിപ്പിക്കുമെന്ന്  കെഎഎംഎ പ്രസിഡന്റ്  ബിബു പുന്നൂരാന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു