കൊച്ചി : യുവതലമുറയുടെ കഠിനാധ്വാനത്തെയും സ്വപ്നങ്ങളെയും ആദരിച്ചുകൊണ്ട് ആഗോള കോഫി ബ്രാൻഡായ നെസ്കഫെയും (NESCAFÉ) പ്രമുഖ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫെയും (Spotify) കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ‘നെസ്കഫെ ഹസിൽ ആന്തം’ (NESCAFÉ Hustle Anthem) എന്ന പേരിൽ പുതിയ റാപ്പ് ഗാനം പുറത്തിറക്കി. രാത്രി വൈകിയുള്ള പഠനം, കോഡിംഗ്, സർഗ്ഗാത്മക പരിശ്രമങ്ങൾ, പുതിയ സംരംഭങ്ങൾ തുടങ്ങി ഇന്നത്തെ യുവത്വത്തിന്റെ വൈവിധ്യമാർന്ന ജീവിതശൈലിയെ കോർത്തിണക്കിയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്. സ്പോട്ടിഫൈ, മെറ്റ, യൂട്യൂബ് എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഗാനവും അനുബന്ധ ഹ്രസ്വചിത്രങ്ങളും തരംഗമാകുന്നുണ്ട്. ഇന്നത്തെ ചെറുപ്പക്കാർ സ്വന്തം വഴികളിലൂടെ വിജയത്തെ നിർവചിക്കുകയാണെന്നും, അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ ഊർജ്ജവും പിന്തുണയുമായി നെസ്കഫെ കൂടെയുണ്ടെന്നും നെസ്ലെ ഇന്ത്യ പൗഡർ-ലിക്വിഡ് പാനീയ വിഭാഗം മേധാവി സുനയൻ മിത്ര വ്യക്തമാക്കി.

