റെഡ്മി നോട്ട് 17 പ്രോ സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ച് ഷവോമി ഇന്ത്യ

കൊച്ചി : മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾ കുറിച്ചുകൊണ്ട് ഷവോമി ഇന്ത്യ ‘റെഡ്മി നോട്ട് 17 പ്രോ’ സീരീസ് വിപണിയിൽ പുറത്തിറക്കി. റെഡ്മി നോട്ട് 17 പ്രോ മാക്സ്, റെഡ്മി നോട്ട് 17 പ്രോ എന്നീ രണ്ട് ശക്തമായ മോഡലുകളാണ് ഈ സീരീസിലുള്ളത്. പ്രോ മാക്സ് മോഡലിൽ 100W ഹൈപ്പർചാർജ് പിന്തുണയുള്ള 10,000 mAh സിലിക്കൺ-കാർബൺ ബാറ്ററിയും, പ്രോ മോഡലിൽ 67W ചാർജിംഗുള്ള 9,000 mAh ബാറ്ററിയും ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്. ഷവോമിയുടെ ‘ടൈറ്റൻ ക്വാളിറ്റി’ കരുത്തിൽ എത്തുന്ന ഈ ഫോണുകൾക്ക് SGS, TÜV ഡബിൾ ഫൈവ്-സ്റ്റാർ സർട്ടിഫിക്കേഷനുകൾ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2, കൂടാതെ IP66, IP68, IP69, IP69K വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുകളുമുണ്ട്. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഹൈപ്പർഒഎസ് 3 (HyperOS 3) പ്രപ്രവർത്തിക്കുന്ന ഫോണുകൾക്ക് 4 വർഷത്തെ ഒ.എസ് അപ്‌ഡേറ്റുകളും ലഭിക്കും. ബാങ്ക് ഓഫറുകൾക്ക് പുറമെ സെപ്റ്റംബർ 17 മുതൽ മി ഡാറ്റ് കോം, ആമസോൺ, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഫോണുകൾ ലഭ്യമാകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു