തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമുള്ള ശാഖ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി നവീകരിച്ച് ഈമാസം (ജൂലൈ) 24-ന് ബാങ്ക് പ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്യും.
തൃപ്പൂണിത്തുറ: മികച്ച പ്രവർത്തനമികവിലൂടെ സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് മേഖലയിൽ പുതിയ ചരിത്രമെഴുതി തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് അർബൻ സഹകരണ ബാങ്ക്. 2,000 കോടി രൂപയുടെ ബിസിനസ് പിന്നിട്ട ബാങ്ക്, കേരളത്തിലെ 57-ലധികം വരുന്ന അർബൻ ബാങ്കുകളിൽ 1,000 കോടിക്ക് മുകളിൽ നിക്ഷേപമുള്ള ‘ടയർ-3’ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള ബാങ്കെന്ന റെക്കോർഡും നിലനിർത്തി. മികച്ച അർബൻ ബാങ്കുകൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം ഇത്തവണയും സ്വന്തമാക്കിയ പീപ്പിൾസ് അർബൻ ബാങ്കിന്, പ്രവാസികൾക്കായി എൻ.ആർ.ഐ (NRI) അക്കൗണ്ടുകൾ ആരംഭിക്കാനുള്ള റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയും ലഭിച്ചുകഴിഞ്ഞു. നിലവിൽ എറണാകുളം ജില്ലയിലുടനീളം 27 ശാഖകളുള്ള ബാങ്ക്, യു.പി.ഐ (UPI), ഐ.എം.പി.എസ് (IMPS), മൊബൈൽ ബാങ്കിംഗ് തുടങ്ങി മുൻനിര പൊതുമേഖലാ-സ്വകാര്യ ബാങ്കുകളോട് കിടപിടിക്കുന്ന അത്യാധുനിക ഡിജിറ്റൽ സേവനങ്ങളാണ് ഉപഭോക്താക്കൾക്കായി നൽകിവരുന്നത്.
ഇതിന്റെ തുടർച്ചയായി, തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപമുള്ള ശാഖ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി നവീകരിച്ച് ഈമാസം (ജൂലൈ) 24-ന് ബാങ്ക് പ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്യും. തുടർന്ന് ജൂലൈ 26-ന് നടക്കുന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ലാഭവിഹിതം പ്രഖ്യാപിക്കുമെന്നും, ചടങ്ങിൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളെ ക്യാഷ് അവാർഡ് നൽകി ആദരിക്കുമെന്നും ബാങ്ക് ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

