വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍

കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച 'ഫുട്‌ബോള്‍ ബിയോണ്‍ട് ദി ഫീല്‍ഡ്' എന്ന പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രസിന്‍സിപ്പാള്‍ ജബീന ഇബ്രാഹിം നിര്‍വ്വഹിക്കുന്നു

കൊച്ചി: ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനെ പഠനവുമായി സമന്വയിപ്പിച്ച് വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകത, ആത്മവിശ്വാസം, നേതൃത്വപാടവം, ആശയവിനിമയശേഷി, സഹകരണം, കൂട്ടായ്മ എന്നിവ വളര്‍ത്തിയെടുക്കാന്‍ കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘ഫുട്‌ബോള്‍ ബിയോണ്‍ട് ദി ഫീല്‍ഡ്’ എന്ന പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ തൊഴില്‍ നൈപുണ്യ വികസനം എന്ന ആശയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫുട്‌ബോള്‍ സംയോജിത പഠന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഓരോ വിദ്യാര്‍ഥിയും ഒരു ഫുട്‌ബോളുമായി എത്തിയ പ്രഭാത അസംബ്ലിയില്‍ ഫുട്‌ബോളിനെ ആസ്പദമാക്കി ശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ ഫുട്‌ബോളിലൂടെ കുട്ടികള്‍ക്ക് അനുഭവാധിഷ്ഠിതമാക്കി. ഫുട്‌ബോളിന്റെ ശാസ്ത്രീയ വശങ്ങള്‍, കളിയുടെ ചരിത്രം, ലോക ഫുട്‌ബോള്‍ രാജ്യങ്ങള്‍, കായികവുമായി ബന്ധപ്പെട്ട ഭാഷാ പ്രയോഗങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജബീന ഇബ്രാഹിം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. അന്‍വര്‍ ഹസ്സൈന്‍, ഹെഡ് ബോയ് ഹാദിഫ് അഹമ്മദ്, ഹെഡ് ഗേള്‍ നിമ ഷഫീഖ്, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ബെര്‍ണാര്‍ഡ് ലിയോ എന്നിവരും പ്രസംഗിച്ചു. കുട്ടികള്‍ക്കുള്ള പ്രഥമ ശുശ്രൂഷയും അടിയന്തര വൈദ്യസഹായവും ഇടപ്പള്ളി ഫ്യൂച്ചറെയ്‌സ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കി.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു