ഐ.എഫ്.സി ഡസ്‌കി മേക്കപ്പ് മത്സരം സംഘടിപ്പിച്ചു

എറണാകുളം ടൗണ്‍ഹാളില്‍ അരങ്ങേറിയ ഡിസ്‌കി മേക്കപ്പ് മത്സരത്തില്‍ പങ്കെടുത്ത 37 മോഡലുകള്‍ ഐ.എഫ്.സി സംഘാടക പ്രീതി ഷാജിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
ഡസ്‌കി, ബ്രൈഡല്‍, ശ്രീമാന്‍, മലയാളി മങ്ക, സീമന്തം ഇനങ്ങളിലാണ് മത്സരം നടന്നത്
കൊച്ചി : എറണാകുളം ടൗണ്‍ഹാളില്‍ ഇന്റര്‍നാഷണല്‍ ഫാഷന്‍ ക്രിസ്‌കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  ഏഴാമത് ഫാഷന്‍ മേക്കപ്പ് മത്സരത്തില്‍ സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 52 മോഡലുകള്‍ പങ്കെടുത്തു. മോഡലുകള്‍ക്കൊപ്പം തങ്ങളുടെ മേക്കപ്പ് വൈഭവം തെളിയിക്കാന്‍ പരസ്പരം മത്സരിച്ച് 50-ല്‍ പരം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും സജീവമായിരുന്നു. ഡസ്‌കി, ബ്രൈഡല്‍, ശ്രീമാന്‍, മലയാളി മങ്ക, സീമന്തം ഇനങ്ങളിലാണ് മത്സരം നടന്നത്.
ഡസ്‌കി മത്സരത്തില്‍ മാത്രം 37 മോഡലുകള്‍ മാറ്റുരച്ചു. രാവിലെ 9-ന് തുടങ്ങിയ മത്സരം രാത്രി വൈകിയും നീണ്ടു.മത്സര വിജയികള്‍ക്ക് അമ്പതിനായിരം, ഇരുപത്തിഅയ്യായിരം, പതിനയ്യായിരം എന്നിങ്ങനെ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവുമാണ് ലഭിക്കുക. ടക്കൊറേ മാര്‍ട്ട്, സിറ്റി കളക്ഷന്‍, മിത്ര ഇവന്റ്സ്, വിജില്‍സ് വിജില്‍ മേയ്ക്കോവര്‍,പ്രദീപ് ദീപ്സ്, പറക്കാട്ട്,  മംഗലത് മേയ്ക്കോവര്‍, ലച്ചൂസ് ബ്യൂട്ടിപാര്‍ലര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് ഐ.എഫ്.സി. സംഘാടക പ്രീതി ഷാജി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു