ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ച് ബന്ധൻ ബാങ്ക്

കൊച്ചി: സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിനായി ബന്ധൻ ബാങ്ക് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ‘സൈബർ കോപ്പ്’ എന്ന രാജ്യവ്യാപക ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ രോഹിത് ഷെട്ടി ക്യാമ്പയിന്റെ ഭാഗമായി ജനങ്ങളിലേക്ക് സന്ദേശം എത്തിക്കും. ഡിജിറ്റൽ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്താനും “നിർത്തുക, പരിശോധിക്കുക, റിപ്പോർട്ട് ചെയ്യുക” എന്ന സന്ദേശം പ്രചരിപ്പിക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. സൈബർ തട്ടിപ്പുകൾ ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പോർട്ടലിലൂടെയോ 1930 ഹെൽപ്‌ലൈൻ നമ്പറിലൂടെയോ റിപ്പോർട്ട് ചെയ്യാനും ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു. സുരക്ഷിതമായ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അറിയിച്ചു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു