കൊച്ചി: ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലീകരിച്ച് ആംവേ ഇന്ത്യ. ആര്‍ട്ടിസ്ട്രി സ്കിന്‍ ന്യൂട്രിഷന്‍ മള്‍ട്ടിഡിഫന്‍സ് യു.വി. പ്രൊട്ടക്റ്റ് സണ്‍സ്ക്രീനാണ് വിപണിയില്‍ അവതരിപ്പിച്ചത്. ന്യൂട്രിലൈറ്റ് സസ്യഘടകങ്ങളും ആര്‍ട്ടിസ്ട്രിയുടെ സ്കിന്‍ സയന്‍സും സംയോജിപ്പിച്ചാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്.
യുവിഎ,യുവിബി രശ്മികള്‍, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് പ്രകാശം, ഫ്രീ റാഡിക്കലുകള്‍ എന്നിവയില്‍ നിന്ന് ചര്‍മ്മത്തിന് SPF 50+ PA++++ സംരക്ഷണം നല്‍കുന്നതാണ് ഉല്‍പ്പന്നത്തിന്റെ പ്രധാന സവിശേഷത. മാതളനാരങ്ങ, ക്രിസാന്തിമം മൊറിഫോളിയം ഫ്ലവര്‍ എക്സ്ട്രാക്ട്, കാര്ണോസിന് എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രകൃതിദത്ത ഘടകങ്ങളും ആധുനിക ചര്‍മ്മസംരക്ഷണ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പുതിയ ഉല്‍പ്പന്നം വികസിപ്പിച്ചതെന്ന് ആംവേ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രജ്നീഷ് ചോപ്ര പറഞ്ഞു
വീഗന്‍ ഫോര്മുലേഷനിലുള്ള സണ്‍സ്ക്രീന്‍ 80 മിനിറ്റ് വരെ വാട്ടര്‍ റെസിസ്റ്റന്റാണ്. പാരബെന്‍, മിനറല്‍ ഓയില്‍, സള്‍ഫേറ്റ് സര്‍ഫാക്ടന്റുകള്‍ എന്നിവ ഇല്ലാതെയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.3,399 രൂപയാണ് ഉല്‍പ്പന്നത്തിന്റെ വില. ആംവേ ബിസിനസ് ഓണര്‍മാര്‍, ആംവേ സ്റ്റോറുകള്‍, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ലഭ്യമാകും.

