യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ; വില 2.30 ലക്ഷം മുതൽ

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ പുതിയ വൈസെഡ്എഫ്-ആർ2 മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൈസെഡ്എഫ്-ആർ2 ന്റെ ആഗോള അരങ്ങേറ്റം ഇന്ത്യയിലാണ്. 2,30,500 രൂപയാണ് (എക്സ്-ഷോറൂം) അടിസ്ഥാന മോഡലിന്റെ വില. മൂന്ന് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമായി വാഹനം സെപ്റ്റംബർ മധ്യത്തോടെ യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകളിൽ ലഭ്യമാകും.

യമഹയുടെ 200 സിസി വിഭാഗത്തിലെ ആദ്യ മോഡലായ വൈസെഡ്എഫ്-ആർ2 വിൽ പുതിയ 204 സിസി എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 26.5 പി എസ് പവറും 19.1 എൻ എം  ടോർക്കും ലഭിക്കും. 149 കിലോഗ്രാം ഭാരമുള്ള വാഹനത്തിൽ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ എ ബി എസ് , മൂന്ന് റൈഡിംഗ് മോഡുകൾ, 5 ഇഞ്ച് റ്റി എഫ് റ്റി  ഡിസ്പ്ലേ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്വിക്ക് ഷിഫ്റ്റർ പതിപ്പിന് 2,39,500 രൂപയും റേഞ്ച്-ടോപ്പിംഗ് വൈസെഡ്എഫ്-ആർ2 എം -ന് 2,53,000 രൂപയുമാണ് വില. വൈസെഡ്എഫ്-ആർ2 എം -ൽ അഡ്ജസ്റ്റബിൾ സസ്പെൻഷൻ ഉൾപ്പെടെയുള്ള അധിക പ്രീമിയം ഫീച്ചറുകളുമുണ്ട്.ഇന്ത്യൻ നിരത്തുകളിൽ ഇതിനകം 10 ലക്ഷത്തിലധികം ആർ സീരീസ്  മോട്ടോർസൈക്കിളുകളുണ്ടെന്നും വൈസെഡ്എഫ്-ആർ2 പുതിയൊരു തുടക്കം സൃഷ്ടിക്കുമെന്നും യമഹ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു