രണ്ട് വർഷം പൂർത്തിയാക്കി ഫ്ലിപ്കാർട്ട് മിനിറ്റ്സ്

4 മടങ്ങ് വാർഷിക വളർച്ചയും 150-ലധികം നഗരങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിച്ചു

കൊച്ചി : ഫ്ലിപ്കാർട്ടിന്റെ ക്വിക്ക് കൊമേഴ്സ് സംരംഭമായ ഫ്ലിപ്കാർട്ട് മിനിറ്റ്സ് വിപണിയിൽ രണ്ട് വർഷം വിജയകരമായി പൂർത്തിയാക്കി. 4 മടങ്ങ് വാർഷിക വളർച്ച കൈവരിച്ച ഈ സേവനം നിലവിൽ 150-ലധികം നഗരങ്ങളിലായി 1,200-ഓളം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകളിലേക്ക് ശൃംഖല വ്യാപിപ്പിച്ചു. പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ നാല് ലക്ഷത്തിലധികം നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി കമ്പനി അറിയിച്ചു. ടയർ 2 നഗരങ്ങളിൽ ഉപഭോക്തൃ അടിത്തറയിൽ 25 മടങ്ങോളം ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്; അംബാല, സിലിഗുരി, തിരുപ്പൂർ തുടങ്ങിയ നഗരങ്ങളാണ് അതിവേഗം വളരുന്ന പ്രമുഖ വിപണികൾ. ഒപ്പം ജെൻ സി (Gen Z) ഉപഭോക്താക്കളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർദ്ധനവുണ്ടായി. ബ്യൂട്ടി, ഇലക്ട്രോണിക്സ്, ഗെയിമിംഗ്, വെയറബിൾസ് എന്നീ വിഭാഗങ്ങളിലെ ഓർഡറുകളിൽ 45 ശതമാനത്തിലേറെയും ജെൻ സി ഉപഭോക്താക്കളിൽ നിന്നാണ് ലഭിക്കുന്നത്. സേവനം ഉപയോഗിച്ചവരിൽ 60 ശതമാനത്തോളം ഉപഭോക്താക്കൾ വീണ്ടും സാധനങ്ങൾ വാങ്ങാനായി മടങ്ങിയെത്തുന്നതായും കമ്പനി വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു