വേള്‍ഡ് മെഡിക്കല്‍ ഗെയിംസ്: മലയാളി ഡോക്ടര്‍ ഇന്ത്യയ്ക്കായി  ട്രാക്കിലിറങ്ങും

സ്‌പെയിനിലെ ബാഴ്‌സിലോണ, ലോററ്റ് ഡി മാര്‍ ല്‍ നടക്കുന്ന വേള്‍ഡ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്പ്രിന്റ് ഇനങ്ങളില്‍ പങ്കെടുക്കുന്ന ഡോ. ആല്‍വിന്‍ ആന്റണിയ്ക്ക് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം ഇന്ത്യന്‍ ജേഴ്‌സി കൈമാറുന്നു. ഡോ.ബെന്‍സിര്‍ ഹുസൈന്‍, ഡോ. സച്ചിന്‍ സുരേഷ്, ഡോ. എം. എം ഹനീഷ്, ഡോ. അതുല്‍ ജോസഫ് മാനുവല്‍ സമീപം
100 മീറ്റര്‍, 200 മീറ്റര്‍  ഇനങ്ങളിലാണ് ഡോ. ആല്‍വിന്‍ മത്സരിക്കുന്നത്. 2023ല്‍ വിജയവാഡയിലും 2024 ല്‍ ഔറംഗബാദിലും നടന്ന ഐഎംഎ ദേശീയ കായികമേളകളില്‍  100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡല്‍ നേടിയ ഡോ. ആല്‍വിന്‍ ആന്റണി 2025ല്‍ നടന്ന ‘മാക് ‘ ഓപ്പണ്‍ നാഷണല്‍  മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍  സ്വര്‍ണമെഡല്‍ ജേതാവായിരുന്നു
കൊച്ചി:  സ്‌പെയിനിലെ ബാഴ്‌സിലോണക്ക് സമീപമുള്ള ലോററ്റ് ഡി മാര്‍ ല്‍  നടക്കുന്ന വേള്‍ഡ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്  ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറും, ഐഎംഎ കൊച്ചി ജോയിന്റ് സെക്രട്ടറിയുമായ ഡോ. ആല്‍വിന്‍ ആന്റണി സ്പ്രിന്റ് ഇനങ്ങളില്‍ ട്രാക്കിലിറങ്ങും. 100 മീറ്റര്‍, 200 മീറ്റര്‍  ഇനങ്ങളിലാണ് ഡോ. ആല്‍വിന്‍ മത്സരിക്കുന്നത്. 2023ല്‍ വിജയവാഡയിലും 2024 ല്‍ ഔറംഗബാദിലും നടന്ന ഐഎംഎ ദേശീയ കായികമേളകളില്‍  100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡല്‍ നേടിയ ഡോ. ആല്‍വിന്‍ ആന്റണി 2025ല്‍ നടന്ന ‘മാക് ‘ ഓപ്പണ്‍ നാഷണല്‍  മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍  സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് മെഡിക്കല്‍ ഗെയിംസില്‍ 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുക്കും.

മല്‍സരത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ജോസഫ് ജി അബ്രാഹമിന്റെ കീഴില്‍ നാളുകളായി കഠിന പരിശീനത്തിലാണ് ഡോ. ആല്‍വിന്‍ ആന്റണി. ഗെയിംസില്‍ പങ്കെടുക്കുന്നതിനായി സ്‌പെയിനിലേക്ക് പുറപ്പെടുന്ന ഡോ. ആല്‍വിന്‍ ആന്റണിക്ക് കൊച്ചിന്‍ ഐ.എം.എയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം ജേഴ്‌സി കൈമാറി. സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍,  പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, മുന്‍ പ്രസിഡന്റ് എം. എം ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.മികച്ച ഡോക്ടറും അതിലുപരി മികച്ച അത്‌ലറ്റുമാണ് ഡോ. ആല്‍വിന്‍ ആന്റണിയെന്നും വേള്‍ഡ് മെഡിക്കല്‍ ഗെയിംസില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായി ഡോ. ആല്‍വിന്‍ ആന്റണി മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം പറഞ്ഞു. ആരോഗ്യവും അത്‌ലറ്റിക്‌സും ഒരുമിപ്പിക്കുന്ന വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് അഭിമാനകരമാണെന്ന് ഡോ. ആല്‍വിന്‍ ആന്റണി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു