തിരുവനന്തപുരം സോണ്‍ സെന്‍ട്രല്‍ ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് ചീഫ് കമ്മീഷണര്‍ എസ് കെ റഹ്മാന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും ഐ സി എ ഐ ജി എസ് ടി ആന്റ് ഇന്‍ഡയറക്ട് ടാക്‌സസ് കമ്മിറ്റിയും ചേര്‍ന്ന് ദ്വിദിന ജി എസ് ടി ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. തിരുവനന്തപുരം സോണ്‍ സെന്‍ട്രല്‍ ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് ചീഫ് കമ്മീഷണര്‍ എസ് കെ റഹ്മാന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ജി എസ് ടിയുടെ എട്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ വന്‍ മുന്നേറ്റമുണ്ടാക്കിയതായി എസ് കെ റഹ്മാന്‍ പറഞ്ഞു. കോവിഡിന് ശേഷം ജി എസ് ടിയിലുള്ള വര്‍ധനവ് ഇന്ത്യന്‍ സാമ്പത്തിക രംഗം കുതിക്കുന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.നികുതി നല്‍കുന്നതും സ്വീകരിക്കുന്നതുമായ പ്രക്രിയകള്‍ ലളിതമാക്കിയത് ഈ മേഖലയില്‍ എല്ലാവര്‍ക്കും സഹായകരമായതായി എസ് കെ റഹ്മാന്‍ പറഞ്ഞു. ജി എസ് ടിക്കു മുമ്പ് നികുതി നല്‍കിയവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ ഉണ്ടായത്.
സുഗമമായ ചരക്കുനീക്കവും ചെക്ക് പോസ്റ്റുകളുടെ സങ്കീര്‍ണതകള്‍ ഒഴിവായതും പ്രധാന നേട്ടങ്ങളാണ്. തുടര്‍ച്ചയായ അവബോധവും പരിശീലനവും നല്‍കി നികുതി മേഖലയെ പുഷ്ടിപ്പെടുത്തണമെന്നും നികുതി നല്‍കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവിധ ടെക്‌നിക്കല്‍ സെഷനുകളില്‍ ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും ജി എസ് ടി ആന്റ് ഇന്‍ഡയറക്ട് ടാക്‌സസ് കമ്മിറ്റി ചെയര്‍മാനുമായ രാജേന്ദ്രകുമാര്‍ പി, ശങ്കര നാരായണന്‍ വി ചെന്നൈ, എന്‍ എല്‍ സോമന്‍ എറണാകുളം എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടന ചടങ്ങില്‍ ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും ജി എസ് ടി ആന്റ് ഇന്‍ഡയറക്ട് ടാക്‌സസ് കമ്മിറ്റി ചെയര്‍മാനുമായ രാജേന്ദ്രകുമാര്‍ പി അധ്യക്ഷത വഹിച്ചു. ഐ സി എ ഐ
സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍,ഐ സി എ ഐ എറണാകുളം ബ്രാഞ്ച് പെയര്‍മാന്‍ എ എസ് ആനന്ദ് സെക്രട്ടറി രൂപേഷ് രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.രണ്ടാം ദിവസമായ ഇന്ന് ദേശീയ സെമിനാറില്‍ വിവിധ ടെക്‌നിക്കല്‍ സെഷനുകളില്‍ അവിനാഷ് പൊഡ്ഡാര്‍ മുംബൈ, അഡ്വ. ജി ശിവദാസ് ബെംഗളൂരു, അഡ്വ. കെ വൈതീശ്വരന്‍ ചെന്നൈ എന്നിവര്‍ സംസാരിക്കും.

