മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134% കൂടുതലാണിതെന്ന് ബ്രാന്‍ഡ് ഡയറക്റ്റര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. ഇതിന് മുന്‍പ് 2022ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധ വാര്‍ഷിക വില്പന കൈവരിച്ചത് 28,899 യൂണിറ്റുകള്‍.
കൊച്ചി: രാജ്യത്ത് 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ 6 മാസം 36,194 കാറുകള്‍ വിറ്റ് ചരിത്ര നേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134% കൂടുതലാണിതെന്ന് ബ്രാന്‍ഡ് ഡയറക്റ്റര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. ഇതിന് മുന്‍പ് 2022ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധ വാര്‍ഷിക വില്പന കൈവരിച്ചത് 28,899 യൂണിറ്റുകള്‍. റെക്കോഡ് അര്‍ധ വാര്‍ഷിക വില്പനയോടെ സ്കോഡ ഓട്ടോ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ഏഴ് ഓട്ടോമൊബൈല്‍ ബ്രാന്ഡുകളിലൊന്നായിരിക്കയാണെന്നും ആഷിഷ് ഗുപ്ത പറഞ്ഞു.
അത്യാധുനിക ഓട്ടോമാറ്റിക്, ഡിറക്റ്റ് ഇഞ്ചക്ഷന് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ സ്കോഡയുടെ എല്ലാ മോഡലുകളിലും ലഭ്യമാണ്. 2021ല്‍ 120 ഔട്ലെറ്റുകള് ഉണ്ടായിരുന്നത് നിലവില്‍ 295 ആണ്. ഇത് 2025 അവസാനത്തോടെ 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സാധാരണ വാറണ്ടിക്ക് പുറമെ വാറണ്ടി നീട്ടിക്കിട്ടുന്നതിനുള്ള വിവിധ സ്കീമുകളും മെയ്ന്റനന്‍സ് പാക്കേജുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്കോഡ സൂപ്പര്‍ കെയര്‍ പാക്കേജ് പ്രകാരം എല്ലാ സ്കോഡ കാറുകള്‍ക്കും ആദ്യ ഒരു വര്‍ഷം പതിവുസര്‍വീസിന് ചാര്‍ജ് നല്‍കേണ്ടതില്ല. പതിവുസര്‍വീസിന് പണം നല്‍കേണ്ടി വരിക രണ്ടാം വര്‍ഷം ഒടുവിലോ 30,000 കിലോമീറ്റര്‍ ഓടിയതിന് ശേഷമോ (ഇതിലേതാണോ ആദ്യം) ആയിരിക്കുമെന്നും ആഷിഷ് ഗുപ്ത പറഞ്ഞു.

