വികസനത്തിലേക്ക് വഴി തുറക്കാന്‍ സേവന മേഖലകള്‍ തുടര്‍ച്ചയായ നേതൃത്വം വഹിക്കണം: ജി പ്രിയങ്ക 

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള സ്‌റ്റേറ്റ് കോസ്റ്റ് കണ്‍വെന്‍ഷന്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു
കൊച്ചി: വ്യാവസായിക, കാര്‍ഷിക, സേവന മേഖലകളുടെ വികസനത്തിലൂടെയാണ് രാജ്യത്തെ സാമ്പത്തിക രംഗം വികസനത്തിലേക്ക് കുതിക്കുകയെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള സ്‌റ്റേറ്റ് കോസ്റ്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വ്യാവസായിക രംഗത്ത് പുരോഗമനം കൈവരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തും പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ മത്സരാടിസ്ഥാനത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ജി പ്രിയങ്ക പറഞ്ഞു.

കാര്‍ഷിക മേഖലയിലെ വികസനത്തിന് പ്രസ്തുത രംഗത്തെ വരുമാനം ഇരട്ടിയാക്കണമെന്നും അതിനു വേണ്ടി സാങ്കേതികവിദ്യയും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസഷനുകള്‍ ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. വികസനത്തിലേക്ക് വഴി തുറക്കാന്‍ സേവന മേഖലകള്‍ തുടര്‍ച്ചയായ നേതൃത്വം വഹിക്കണമെന്നും ജി പ്രിയങ്ക ആവശ്യപ്പെട്ടു. മികച്ച പ്രവര്‍ത്തനങ്ങള്‍ പരസ്പരം പങ്കുവെക്കുകയും മറ്റുള്ളവരുടെ ഗുണപരമായ വശങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും കളക്ടര്‍ പറഞ്ഞു. എല്ലാ മേഖലകളിലുള്ളവരുമായും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. വികസിത രാഷ്ട്രത്തിനായുള്ള വ്യാവസായിക കൂട്ടായ്മ: സഹകരണത്തിലൂടെ സമഗ്ര വളര്‍ച്ച എന്ന വിഷയത്തിലാണ് മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ കണ്‍വെന്‍ഷന്‍ നടന്നത്. എസ്‌ഐആര്‍സി ചെയര്‍മാന്‍ വിജയ് കിരണ്‍ അഗസ്ത്യ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം സുരേഷ് ആര്‍ ഗുഞ്ചാലി, എസ് ഐ ആര്‍ സി, പി ഡി കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍, ഐ സി എം എ ഐ ചെയര്‍പേഴ്‌സണ്‍ ആര്‍ രഞ്ജിനി , ഐ സി എം എ ഐ സെക്രട്ടറി അരുണ്‍ കുമാര്‍ എസ്  എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു