കാര്‍ഷികവൃത്തിയോടൊപ്പം കാര്‍ഷിക ടൂറിസം കൂടി അവതരിപ്പിക്കാന്‍ കേരളം ശ്രമിക്കണം.
കൊച്ചി: കേരളത്തില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നിന്ന് പ്രീമിയം വസ്തുക്കള്‍ അവതരിപ്പിക്കാന്‍ സാധിച്ചാല്‍ ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച വരുമാനത്തിന് സാധ്യത തുറക്കുമെന്ന് അഗ്രിബിസിനസ് സംരംഭകനും പോസ്റ്റ് ഹാര്‍വെസ്റ്റ് സ്പെഷ്യലിസ്റ്റുമായ റെന്നി ജേക്കബ് പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഇന്‍സൈറ്റ് എക്സ് സീരിസിലെ 11ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികവൃത്തിയോടൊപ്പം കാര്‍ഷിക ടൂറിസം കൂടി അവതരിപ്പിക്കാന്‍ കേരളം ശ്രമിക്കണം. കേരളത്തിലെ വിവിധയിനം പഴങ്ങളില്‍ നിന്ന് വൈന്‍ നിര്‍മിക്കാനാവുമെന്നും പഴങ്ങളുടെ വൈന്‍ കൊണ്ടുമാത്രം കേരളം ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പഴങ്ങളുടെ വൈന്‍ നിര്‍മാണത്തിന് വലിയ സാധ്യതകളുള്ള പ്രദേശമാണ് കേരളം. മൂല്യവര്‍ധിതമായി എന്ത് ഉത്പാദിപ്പിക്കാനാവുമെന്ന് ചിന്തിക്കുകയും നവീകരണത്തെ കുറിച്ച് ആലോചിക്കുകയും ചെയ്യണം. മികച്ച രീതിയില്‍ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ്അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രവര്‍ത്തനങ്ങളെന്നത് ഒഴിവു സമയങ്ങളിലോ പാര്‍ട്ട് ടൈമായോ പ്രവര്‍ത്തിക്കേണ്ട ജോലിയല്ല. കര്‍ഷകര്‍ക്ക് കമ്പോളത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെങ്കില്‍ അത്തരം കാര്യങ്ങളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. പഴയ കാര്‍ഷിക കാര്യങ്ങള്‍ പാടേ മറന്നേക്കുകയും പുതിയ രീതികള്‍ പരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ്നാരായണന്,ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന് പ്രസംഗിച്ചു

