അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന ഇമാലിന്യം മണ്ണിലും ജലത്തിലും എങ്ങനെ കലരുന്നു എന്നും ആത്യന്തികമായി അതെങ്ങനെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ എത്തുന്നു എന്നും അതു ചൂണ്ടിക്കാട്ടുന്നു
കൊച്ചി: ഇമാലിന്യങ്ങള്‍ സംബന്ധിച്ച് വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ആശങ്കകള്‍ക്കിടെ ഇതിനെ നേരിടുന്നതിനായി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് ബോധവല്‍ക്കരണ ക്യാമ്പയിനുമായി ഇന്ത്യ വേഴ്സസ് ഇവെയ്സ്റ്റ് ഇനീഷിയേറ്റീവ് എന്ന പരിപാടി വിപുലമാക്കുന്നു. ഇമാലിന്യങ്ങളാണ് നാം കഴിക്കുന്നത്, അതു പാടില്ല എന്ന പ്രമേയവുമായാണ് ഈ ക്യാമ്പയിന്. കുറഞ്ഞ തോതില്‍ മാത്രം അവബോധമുള്ളതും ആശങ്കപ്പെടുത്തുന്ന വിധത്തിലെ യാഥാര്‍ത്ഥ്യവുമായ ഈ വിഷയത്തെക്കുറിച്ചുള്ള വെളിച്ചം വീശുന്നതാണ് ഈ നീക്കം. അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന ഇമാലിന്യം മണ്ണിലും ജലത്തിലും എങ്ങനെ കലരുന്നു എന്നും ആത്യന്തികമായി അതെങ്ങനെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ എത്തുന്നു എന്നും അതു ചൂണ്ടിക്കാട്ടുന്നു. ജനപ്രിയ ഭക്ഷണങ്ങളില്‍ വിഷകരമായ ഇമാലിന്യങ്ങള്‍ ഉണ്ടെന്ന് ദൃശ്യരൂപങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇതേക്കുറിച്ച് അവബോധം വളര്‍ത്താനും ഉത്തരവാദിത്തത്തോടു കൂടിയ ഇമാലിന്യ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കാനും ശ്രമിക്കുന്നത്. ഇപ്പോള്‍ ഇതിനു സ്കൂള്‍ കുട്ടികളില്‍ നിന്നു തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍, രാജ്യം, ഭൂമി എന്നിവയുടെ പുരോഗതിക്കു വഴിയൊരുക്കുന്നതില്‍ ആഴത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ് തങ്ങളുടെ ബ്രാന്‍ഡിന്റെ അടിത്തറയെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.
ദൃശ്യമായതും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഇമാലിന്യ ബോധവല്‍ക്കരണ ക്യാമ്പെയിനിലൂടെ ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണു തങ്ങള്‍ ചെയ്യുന്നത്. തങ്ങളുടെ ഭാവിയെ സംരക്ഷിക്കാനായി ഉത്തരവാദിത്തത്തോടെ ഇമാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങള്‍ എന്നിവയുമായി ചുറ്റപ്പെട്ട രീതിയില്‍ യുവ ഇന്ത്യ ഡിജിറ്റല്‍ രംഗത്തു വളരുമ്പോള്‍ ഇമാലിന്യം ഒരു ബാധ്യതയാകുകയും അത് കൂടുതല്‍ വര്‍ധിക്കുകയുമാണെന്ന് ഗോദ്റെജ് എന്റര്‍െ്രെപസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് വിപണന വിഭാഗം മേധാവി സ്വാതി രതി പറഞ്ഞു. പരിസ്ഥിതിയുടെ കാര്യത്തില്‍ തങ്ങളുടെ മുഖ്യ മൂല്യങ്ങള്‍ അടങ്ങിയ ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ യുവ തലമുറയെ തുടക്കത്തില്‍ നിന്നു തന്നെ സഹായിക്കുകയാണ്. ഭക്ഷണത്തിന്റെ ഭാഷയിലാണ് ഈ പ്രചാരണം യുവജനങ്ങളിലേക്ക് എത്തുന്നത് ഇതിനായി അര്‍ത്ഥവത്തായ ദൃശ്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഇമാലിന്യങ്ങളും തങ്ങളുടെ ആരോഗ്യവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കാന്‍ യുവാക്കളെ സഹായിക്കുകയും ചെയ്യുന്നു. കൂടുതല്‍ ശ്രദ്ധയോടെ ഉത്തരവാദിത്തത്തോടെ ഇ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനും ഇതു വഴിയൊരുക്കുമെന്നും സ്വാതി രതി കൂട്ടിച്ചേര്‍ത്തു.

