യു.ഡി.എഫ് നേതാക്കളുടെ ആരോപണം പരാജയ ഭീതി മൂലം : സാബു. എം ജേക്കബ്

ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു.എം ജേക്കബ്ബ് തൃക്കാക്കര സബര്‍ബന്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനം. തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ സമീപം

ഞങ്ങള്‍ക്ക് ജനങ്ങളുമായി മാത്രമാണ് ഡീല്‍ ഉള്ളത്.

 

കാക്കനാട്:  എന്‍.ഡി.എ – സി.പി.എം ഡീല്‍ ഉണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന ആരോപണം പരാജയ ഭീതിമൂലമാണെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എയോ, ട്വന്റി 20 പാര്‍ട്ടിയോയോ എല്‍.ഡി.എഫുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ജനങ്ങളുമായി മാത്രമാണ് ഡീല്‍ ഉള്ളത്. വികസന കാര്യങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കാന്‍ എല്‍.ഡി.എഫും,യു.ഡി.എഫും ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് ഇക്കുറി എറണാകുളം ജില്ലയിലെ മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതില്‍ നിന്നുണ്ടായ ഭയത്തെ തുടര്‍ന്നാണ് അവര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സാബു എം. ജേക്കബ്ബ് വ്യക്തമാക്കി. തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു