അഞ്ജലി ചേച്ചിക്കൊരോട്ട് ഫ്‌ളാഷ് മോബുമായി വിദ്യാര്‍ത്ഥികള്‍

തൃപ്പൂണിത്തുറയിലെ ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ സ്റ്റാച്യു ഇംഗ്ഷനില്‍ സംഘടിപ്പിച്ച ഫ്‌ളാഷ് മോബില്‍ സ്ഥാനാര്‍ത്ഥി അഞ്ജലി നായരും ചേര്‍ന്നപ്പോള്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി പി.വിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്ളാഷ് മോബുമായി വിദ്യാര്‍ത്ഥികള്‍. തൃപ്പൂണിത്തുറ മാറാത്തത് മാറും അഞ്ജലി ചേച്ചിക്കൊരോട്ട് എന്ന പേരിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു ഇംഗ്ഷനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബിജെപി കര്‍ച്ചറല്‍ സെല്‍ സിറ്റി ജില്ല കണ്‍വീനര്‍ രഞ്ജിത്ത് രവി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളില്‍ മുഴുവന്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കും . കുട്ടികള്‍ക്കൊപ്പം നൃത്തം വയ്ക്കാന്‍ സ്ഥാനാര്‍ത്ഥി അഞ്ജലിയുമെത്തിയതോടെ ആവേശം ഇരട്ടിയായി. ഇതോടെ കാണികളും നൃത്തച്ചുവടുമായി പരിപാടിയുടെ ഭാഗമായി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു