പരിസ്ഥിതി പ്രവര്‍ത്തകയും വാട്ടര്‍ അതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ഡോ. ചന്ദ്രമതി പരിശീലന വര്‍ഗ്ഗം ഉദ്ഘാടനം ചെയ്തു
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദുര്‍ഗ്ഗാവാഹിനി ശൗര്യ പ്രശിക്ഷന്‍ വര്‍ഗ്ഗിന് എറണാകുളം സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പരിസ്ഥിതി പ്രവര്‍ത്തകയും വാട്ടര്‍ അതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ഡോ. ചന്ദ്രമതി പരിശീലന വര്‍ഗ്ഗം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് പ്രാന്ത സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആനുകാലിക സാഹചര്യങ്ങളില്‍ യുവതികള്‍ സമാജ പരിവര്‍ത്തനത്തിനും ധര്‍മ്മ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് കെ. ആര്‍ കണ്ണന്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയന്‍, അഖിലേന്ത്യാ ബാലസംസ്‌കാര പ്രമുഖ് കിഷോരി തായി, ദേശീയ ജോയിന്റ് സെക്രട്ടറി പി.എം. നാഗരാജ് , പ്രാന്ത സംയോജിക നീതു ജനാര്‍ദ്ദനന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, വിഭാഗ് സെക്രട്ടറി വി. സജീവ്, കൊച്ചി മഹാനഗരം ജില്ലാ മാതൃശക്തി സംയോജിക വിജി ബിജു, സഹസംയോജിക ഗംഗാ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

