കേരളത്തില്‍ സാന്നിധ്യം വിപുലീകരിച്ച് ഹിലിയോസ് മ്യൂച്വല്‍ ഫണ്ട് 

കൊച്ചി : കേരളത്തില്‍ പ്രവര്‍ത്തനം കൂതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഹിലിയോസ് മ്യൂച്ചല്‍ ഫണ്ട്. കൊച്ചി ഉള്‍പ്പെടെ 15 മെട്രോ ഇതര നഗരങ്ങളില്‍നിന്ന് ഹിലിയോസ് സ്‌മോള്‍ കാപ് ഫണ്ട് എന്‍എഫ്ഒയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തില്‍ 40ലധികം സ്വതന്ത്ര ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരുമായി ചേര്‍ന്ന് ശക്തമായ വിതരണ ശൃംഖല ഹിലിയോസിനു സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഹിലിയോസിന്റെ മ്യൂച്വല്‍ ഫണ്ട് ബിസിനസ്  10,000 കോടി രൂപ പിന്നിട്ടതായി ഹിലിയോസ് ഇന്ത്യ ബിസിനസ് ഹെഡ് ദേവിപ്രസാദ് നായര്‍  വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് ഒരു ശീലമാക്കുന്നവര്‍ക്ക്  അനുയോജ്യമായ മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.എ.പി) എന്നും  അദ്ദേഹം പറഞ്ഞു.  ഹിലിയോസ് ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മ്യൂച്വല്‍ ഫണ്ട് സ്ഥാപനമാണ് ഹിലിയോസ് അസറ്റ് മാനേജ്‌മെന്റ്. ഫ്ലെക്സി ക്യാപ് ഫണ്ട് ഉള്‍പ്പെടെ നിരവധി സ്‌കീമുകളും കമ്പനിക്കുണ്ട്. ഇക്വിറ്റി, ഹൈബ്രിഡ്, ഫിക്‌സഡ് ഇന്‍കം ഫണ്ടുകള്‍ക്കൊപ്പം പിഎംഎസ് , എഐഎഫ്   സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട് . കൂടാതെ മികച്ച നിലവാരമുള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കുന്ന ‘എലിമിനേഷന്‍ ഇന്‍വെസ്റ്റിംഗ്’ രീതിയാണ് ഹിലിയോസ് പിന്തുടരുന്നത്.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രത്യേകതയുള്ള വിഭാഗമാണ് ഫ്ലെക്സി  ക്യാപ് ഫണ്ടുകള്‍. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നീ വിഭാഗങ്ങളിലായി വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡൈനാമിക് അലോക്കേഷന്‍ വഴി നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമാണ് ഈ ഫണ്ടുകളുടെ പ്രധാന സവിശേഷതയെന്നും അദ്ദേഹം  വ്യക്തമാക്കി. നിക്ഷേപകരുടെ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയുടെ പ്രധാന ആധാരമായി മാറുന്ന തരത്തില്‍ മികച്ച നിക്ഷേപ പ്രക്രിയ രൂപപ്പെടുത്തുന്നതില്‍ ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകള്‍ക്ക് കഴിയുമെന്ന്  ദേവിപ്രസാദ് അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു