സഹ്യസാനു പരസ്‌കാരം നല്‍കി

എറണാകുളം എസ്.എന്‍.വി സദനത്തില്‍ സംഘടിപ്പിച്ച സഹ്യസാനു പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ എസ്.രാജ് മോഹന്‍ നായര്‍, ആര്‍ട്ടിസ്റ്റ് കലാധരന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയിക്കാണ് സഹ്യസാനു പുരസ്‌കാരം വിതരണം ചെയ്തത്.

കൊച്ചി :  എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും  ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. എം.കെ സാനു മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സഹ്യസാനു പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നടന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയിക്കാണ് സഹ്യസാനു പുരസ്‌കാരം വിതരണം ചെയ്തത്. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചൈതന്യ ചന്ദ്രനാണ് സഹ്യസാനു പുരസ്‌കാരത്തിന്  അര്‍ഹയായത്. എല്‍.പി.വിഭാഗത്തില്‍ നിന്ന് നാലും, ഹൈസ് സ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് രണ്ടും കുട്ടികള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. എം.കെ സാനു മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സഹ്യസാനു പുരസ്‌കാര ജേതാവായ പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചൈതന്യ ചന്ദ്രന്‍, പ്രോത്സാഹന സമ്മാന ജേതാക്കള്‍ക്കും സംഘാടകര്‍ക്കുമൊപ്പം.

എറണാകുളം എസ്.എന്‍.വി സദനത്തില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ സമ്മേളനത്തില്‍ സദനം  സെക്രട്ടറി എം.ആര്‍ ഗീത അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ എസ്.രാജ് മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് കലാധരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.മുന്‍ വനിതാ കമ്മീഷന്‍ അംഗം മോനമ്മ കൊക്കാട് മുഖ്യപ്രഭാഷണം നടത്തി  ഫേസ് പ്രസിഡന്റ് ടി. ആര്‍ ദേവന്‍,  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വക്കേറ്റ് സുനില്‍ ഹരീന്ദ്രന്‍. ഡോക്ടര്‍ ലതാ നായര്‍, ബിനുരാജ് കലാപീഠം,  ഡോക്ടര്‍ മേരി അനിത, കുമ്പളം രവി, ലാല്‍ പ്രിയന്‍, കെ.പി ശിവദാസ്,  രഞ്ജിത്ത് എം എസ്, രതീഷ് ഹരിഹരന്‍, കെ .പി മുരുകന്‍ നിനില്‍കുമാര്‍, സ്മിത സംഗീത്, മഞ്ജു, ശ്രീരാഗം വാസുദേവന്‍, എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു